കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഗ്രാമിന് 15 രൂപയുടെ വർധനയാണ് സ്വർണത്തിന് ഉണ്ടായത്. 10,205 രൂപയായാണ് വില വർധിച്ചത്. പവന് 120 രൂപയുടെ വർധനയാണ് ഉണ്ടായത്. പവന്റെ വില 81,640 രൂപയായാണ് വില വർധിച്ചത്. ആഗോളവിപണിയിൽ സ്വർണവിലയിൽ കാര്യമായ മാറ്റമുണ്ടായില്ല. ഫെഡറൽ റിസർവിൽ നിന്നുള്ള കൂടുതൽ തീരുമാനങ്ങൾക്കായി നിക്ഷേപകർ കാത്തിരിക്കുന്നതാണ് വിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം.
സ്പോട്ട് ഗോൾഡിന്റെ വില 3,646.23 ഡോളറിൽ തുടരുകയാണ്. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ നിരക്ക് 3,678.9 ഡോളറായി കുറഞ്ഞു. ഫെഡറൽ റിസർവ് പലിശകുറച്ചുവെങ്കിലും നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതോടെയാണ് സ്വർണവില ഉയരാതിരുന്നത്. 2025ൽ ഇനിയും പലിശനിരക്ക് കുറക്കലുണ്ടാവുമെന്ന സൂചനയും ഫെഡറൽ റിസർവ് നൽകിയിരുന്നു.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഉണ്ടായത്. 10,190 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വിലയിൽ 400 രൂപയും കുറഞ്ഞു. 81,520 രൂപയായാണ് പവന്റെ വില കുറഞ്ഞത്. 14 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6520 രൂപയായും കുറഞ്ഞിരുന്നു. എന്നാൽ, ഇന്നും സ്വർണവിലയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല.
അതേസമയം, വായ്പപലിശ നിരക്കുകളിൽ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് കുറവ് വരുത്തിയിരുന്നു. എല്ലാവരും പ്രതീക്ഷിച്ചിരുന്ന കുറവാണ് പലിശനിരക്കുകളിൽ ഫെഡറൽ റിസർവ് വരുത്തിയത്. ഈ വർഷം രണ്ട് തവണ കൂടി ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഫെഡറൽ റിസർവ് അംഗങ്ങളിൽ ഒരാൾ മാത്രമാണ് ഫെഡറൽ റിസർവ് തീരുമാനത്തിൽ എതിർപ്പ് രേഖപ്പെടുത്തിയത്. കാൽ ശതമാനം കുറവാണ് പലിശനിരക്കിൽ ഫെഡറൽ റിസർവ് വരുത്തിയത്. ഇതോടെ പലിശനിരക്ക് 4.00-4.25 ശതമാനമായി കുറയും. 2025ൽ ഇതാദ്യമായാണ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറക്കുന്നത്. യു.എസ് ലേബർ മാർക്കറ്റിൽ നിന്നുള്ള കണക്കുകളാണ് പലിശനിരക്കുകൾ കുറക്കാൻ ഫെഡറൽ റിസർവിനെ പ്രേരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.