ഫോഴ്‌സ് മോട്ടോഴ്‌സ് ട്രാവലർ ഇനി ബഹ്റൈനിലും; AMA മോട്ടോഴ്സിലൂടെ

ഏത് ഭൂപ്രകൃതിയിലും അവിശ്വസനീയമായ റിസൾട്ട് നൽകുന്ന ജനകോടികളൂടെ ഇഷ്ട വാഹനമായ ട്രാവലർ ഇനി ബഹ്റൈനിലും ലഭിക്കും. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും മുൻനിര വ്യവസായിയുമായിരുന്ന അന്തരിച്ച എൻ.കെ. ഫിറോദിയ സ്ഥാപിച്ച ഫോഴ്‌സ് മോട്ടോഴ്‌സ് ഗ്രൂപ്പാണ് ട്രാവലർ പുറത്തിറക്കിയത്. ഫോഴ്‌സ് മോട്ടോഴ്‌സ് ഇന്ത്യയുമായി സഹകരിച്ച് ബഹ്‌റൈനിൽ ട്രാവലർ അവതരിപ്പിക്കുന്നത് AMA മോട്ടോഴ്‌സാണ്. ഫോഴ്സ് മോട്ടോഴ്സിന്റെ ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള ഉൽപ്പന്നമാണ് ട്രാവലർ. കയറ്റവും ഇറക്കവും കുന്നും സമതലവുമൊക്കെയായി വളരെ വൈവിധ്യമാർന്ന ഭൂപ്രകൃതിയുള്ള ഇന്ത്യയിൽ ട്രാവലർ ഇന്ന് ഒരു വിസ്മയമാണ്. സ്കൂളിലേക്കുള്ള വഴിയിൽ, പിക്നിക്കിന് പോകുമ്പോൾ, എന്നുവേണ്ട പൊതുഗതാഗതരംഗത്തും, ആംബുലൻസായുമെല്ലാം ട്രാവലർ ഉപയോഗിക്കപ്പെടുന്നു. ഉഷ്ണമേഖലാ പ്രദേശമാകട്ടെ, വർഷത്തിൽ ഏറെക്കാലവും മഴ പെയ്യുന്ന രാജ്യങ്ങളാകട്ടെ ട്രാവലർ ഇന്ന് നിരത്തുകൾ കീഴടക്കി ക്കഴിഞ്ഞു. ആഫ്രിക്കയിലും വിവിധ സാർക്ക് രാജ്യങ്ങളിലുമെല്ലാം വിശ്വസനീയതയുള്ള വാഹനമായി ട്രാവലർ മാറിയിട്ടുണ്ട്.

2.4 ടൺ പേലോഡും വലിയ കാർഗോ സ്പേസും ട്രാവലറിന്റെ പ്രത്യേകതയാണ്. പ്രാദേശികമായി ആവശ്യകതകൾ തിരിച്ചറിഞ്ഞാണിതിന്റെ നിർമ്മിതി. മെഴ്‌സിഡസ് ബെൻസിൽ നിന്നുള്ള യൂറോ 4 എമിഷൻ റേറ്റഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. 2025 മുതൽ യൂറോ 4-ഉം അതിന് മുകളിലുള്ള എമിഷൻ മാനദണ്ഡങ്ങളും ബഹ്റൈനിൽ നിർബന്ധമാണ്. ബഹ്‌റൈൻ പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയുമായി (ബി.പി.ടി.സി) AMA മോട്ടോഴ്‌സ് സഹകരിച്ചുവരുകയാണ്. ബഹ്‌റൈനിൽ 126 ബസുകൾ പ്രവർത്തിപ്പിക്കുന്ന ബി.പി.ടി.സിയുമായുള്ള സഹകരണം അഭിമാനകരമാണ്. ഡീസൽ എഞ്ചിനുകൾ പരിപാലിക്കുന്നതിലും നന്നാക്കുന്നതിലും AMA മോട്ടോഴ്‌സിന്റെ വൈദഗ്ദ്ധ്യം അദ്വിതീയമാണ്.

എൻ.കെ. ഫിറോദിയ രണ്ട് മികച്ച സംഭാവനകൾ ലോകത്തിന് നൽകി. ‘കുറഞ്ഞ ചെലവിലുള്ള പൊതുഗതാഗതം’ എന്ന അദ്ദേഹത്തിന്റെ ആശയമാണ് ഓട്ടോറിക്ഷ ക്ക് ജൻമം നൽകിയത്. അദ്ദേഹം സൃഷ്ടിച്ച ഓട്ടോറിക്ഷ എന്ന പേര് ഓക്സ്ഫോർഡ് നിഘണ്ടുവിൽ വരെ ഇടം കണ്ടെത്തി. ടെമ്പോ മാറ്റഡോറാണ് മറ്റൊരു സംഭാവന. ആദ്യത്തെ ഇന്ത്യൻ ഡീസൽ ലൈറ്റ് വാണിജ്യ വാഹനമായിരുന്ന ഇത്. ടെമ്പോ എന്ന വാക്ക് ഇപ്പോൾ ഇന്ത്യയിലെ ഏത് ചെറുകിട ചരക്ക് കാരിയറിനും പൊതുവായി ഉപയോഗിക്കുന്നു. 1958-ൽ സ്ഥാപിതമായ ഫിറോദിയ എൻർർപ്രൈസസ് കമ്പനിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും എൻ.കെ ഫിറോദിയ ആയിരുന്നു. വിദൽ ആന്റ് സോൺ ടെമ്പോ വെർക്കുമായി 1958-ൽ സഹകരിച്ചു. ഫിറോദിയ എൻറർപ്രൈസസ് ആണ് ബജാജ് ടെമ്പോ ലിമിറ്റഡ് ആയും പിന്നീട് ഫോഴ്സ് മോട്ടോഴ്സ് ആയും മാറിയത്.

പതിറ്റാണ്ടുകൾക്ക് മുമ്പ്, ജർമ്മനിയിലെ വിദൽ & സോൺ ടെമ്പോ വെർക്കുമായി സഹകരിച്ച് ഹാൻസീറ്റ് ത്രീ-വീലറുകളുടെ നിർമ്മാണം ആരംഭിച്ച ഫോഴ്‌സ് മോട്ടോഴ്‌സ്, ഇന്ത്യയിലെ എൽ.സി.വി എന്നറിയപ്പെടുന്ന മാറ്റഡോർ അവതരിപ്പിച്ചുകൊണ്ട് ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ (എൽസിവി) മേഖലയിൽ ശക്തമായ സാന്നിധ്യം ഉറപ്പിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ മികച്ച ഡിസൈനുകളോടെ പുതിയ എൽ.സി.വി കളും യൂട്ടിലിറ്റി വാഹനങ്ങളും അത്യാധുനിക ട്രാക്ടറുകൾ, പുതിയ ശ്രേണിയിലുള്ള ത്രീ-വീലറുകൾ എന്നിവയും ഫോഴ്‌സ് മോട്ടോഴ്‌സ് അവതരിപ്പിച്ചു. ഓട്ടോമോട്ടീവ് ഘടകങ്ങൾ, അഗ്രഗേറ്റുകൾ, വാഹനങ്ങൾ എന്നിവയടങ്ങുന്ന മുഴുവൻ സ്പെക്‌ട്രത്തിന്റെയും രൂപകൽപ്പന, വികസനം, നിർമ്മാണം എന്നിവയിൽ ഫോഴ്‌സ് മോട്ടോഴ്‌സിന് വൈദഗ്ദ്ധ്യം ഉണ്ട്. ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള ഉൽപ്പന്നമായ ട്രാവലറിലൂടെ ഫോഴ്സ് മോട്ടോഴ്സ് ജൈത്രയാത്ര തുടരുകയാണ്.

ഡെലിവറി വാൻ, പാസഞ്ചർ ബസ് വേരിയന്റുകളിൽ ബഹ്‌റൈനിൽ ട്രാവലർ ലഭ്യമാണ്. ആഗോളതലത്തിൽ പ്രശസ്തമായ ബ്രാൻഡുകൾ കൈകാര്യം ചെയ്യുന്നതിലുള്ള ഞങ്ങളുടെ വൈദഗ്ധ്യം ബഹ്‌റൈനിൽ ട്രാവലറിനെ നമ്പർ 1 ചോയ്‌സ് ആയി മാറ്റുമെന്ന ആത്മവിശ്വാസം കമ്പനിക്കുണ്ട്. സിത്രയിലെ ഷോറൂമിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുകയാണ്. അല്ലെങ്കിൽ https://wa.me/17600600 എന്ന നമ്പറിൽ വിളിച്ചാൽ നിങ്ങളുടെ ലൊക്കേഷനിലേക്ക് ഞങ്ങളുടെ ടെസ്റ്റ് ഡ്രൈവ് യൂണിറ്റ് എത്തും. കൂടുതൽ അന്വേഷണങ്ങൾക്ക് amamotorsales@al-aali.com എന്ന വിലാസത്തിൽ ഇമെയിൽ അയയ്‌ക്കുക.

Tags:    
News Summary - Force Motors Traveler now in Bahrain; Through AMA Motors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT