കുന്ദമംഗലം: വ്യാപാരമേഖലയിൽ പുതുചരിത്രം തീർക്കുകയാണ് ഫാമിലി വെഡ്ഡിംഗ് സെൻറർ. ഫാമിലിയുടെ കുന്ദമംഗലം ഷോറൂം ഉദ്ഘാടനമാണ് വെർച്വൽ ഉദ്ഘാടനം എന്ന പ്രത്യേകതയോടെ പുതിയ നേട്ടം കൈവരിക്കുന്നത്. ജൂലൈ ആറിന് തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് ഓഗ്മെന്റ് റിയാലിറ്റി മാതൃകയിലാണ് ഷോറൂം ഉദ്ഘാടനം നടക്കുന്നത്. ചാനൽ അവതാരകനായ ഡോ. അരുൺ കുമാറിെൻറ നേതൃത്വത്തിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഷോറൂം ഉദ്ഘാടനം നിർവഹിക്കുന്നതോടെ ഇന്ത്യയിലെ തന്നെ ആദ്യത്തെ വെർച്വൽ ഷോറൂം ഉദ്ഘാടനം എന്ന നേട്ടം ഫാമിലി വെഡ്ഡിംഗ് സെൻററിന് സ്വന്തമാകും.
കൊറോണ വൈറസ് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആരോഗ്യവും വ്യാവസായിക മാറ്റങ്ങളും കണക്കിലെടുത്താണ് പുത്തൻ തീരുമാനം. എട്ട് വർഷക്കാലത്തെ സേവനത്തിലൂടെ ജനങ്ങളുടെ അംഗീകാരം നേടിയ കുന്ദമംഗലം ഷോറൂം നവീകരിച്ച് ഉപഭോക്താക്കൾക്കായി വിപുലമായ വസ്ത്ര ശേഖരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 30000 സ്ക്വയർ ഫീറ്റിൽ മൂന്ന് നിലകളിലായി നിർമിച്ചിരിക്കുന്ന ഷോറൂമിെൻറ ആദ്യ നിലയിൽ ഷർട്ടിങ് ആൻഡ് സ്യൂട്ടിങ്, ചുനാരി, ദോത്തി, ലിനൻ ആൻഡ് പ്രീമിയം ഷെർട്ടിങ് , ഫാൻസി ആൻഡ് ഫൂട്ട്വെയർ, ഗ്രാൻഡ് ഹോം, രണ്ടാമത്തെ നിലയിൽ ശാദി രംഗ്, എത്നിക് സോൺ, ഫ്യൂഷൻ ഹബ്, പർദ്ദ ബൊട്ടീക്ക്, പിങ്ക് ബേ, ക്യൂട്ട് കെയർ എന്നിവയും മൂന്നാമത്തെ നിലയിലായി ടീൻ ഗാലറിയ, ക്ലാൻ മറൈൻ, ബോയ്സ് ബാരിയോ, മംഗൾ എന്നിവയുമാണ് സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ 10000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ വിശാലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പത്തിലധികം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഉദ്ഘാടന ചടങ്ങ് സംപ്രേഷണം ചെയ്യും. ഇന്ത്യയിലെ തന്നെ ആദ്യ വെർച്വൽ ഇനാഗുറേഷൻ എന്ന നേട്ടത്തോടൊപ്പം ടെക്നോളജിയുടെ പുതിയ വ്യാവസായിക ഉപയോഗങ്ങൾ വ്യാപാരികളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമുണ്ടെന്ന് ഫാമിലി വെഡ്ഡിംഗ് സെൻറർ ഡയറക്ടറുമാരായ അബ്ദുൽ ബാരി, അബ്ദുൽ സലാം, മുജീബ് റഹ്മാൻ എന്നിവർ അഭിപ്രായപ്പെടുന്നു. മൂന്ന് പതിറ്റാണ്ടോളം സേവന പാരമ്പര്യമുള്ള ഫാമിലി വെഡ്ഡിംഗ് സെൻറർ വടകര, മഞ്ചേരി, മേപ്പാടി, തിരൂർ, താമരശ്ശേരി, ഷാർജ എന്നിവിടങ്ങളിലും പ്രവർത്തിച്ചു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.