ഓഹരി വിപണിയിൽ നിക്ഷേപകർക്ക് ഇന്നുണ്ടായത് നാല് ലക്ഷം കോടിയുടെ നേട്ടം

മുംബൈ: ദിവസങ്ങൾക്ക് ശേഷം വീണ്ടും ഓഹരി വിപണിയിൽ ഉണർവ്. 1000 പോയിന്റ് നേട്ടമാണ് സെൻസെക്സിൽ ഉണ്ടായത്. ഇതോടെ നിക്ഷേപകരുടെ സമ്പത്തിൽ നാല് ലക്ഷം കോടിയുടെ വർധനവുണ്ടായി. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൂല്യം 273.82 ലക്ഷം കോടിയായാണ് ഉയർന്നത്.

ആറ് ദിവസത്തെ നഷ്ടത്തിന് ശേഷം യു.എസ് വിപണി തിരിച്ചുവന്നിരുന്നു. ഡൗജോൺസ് 2.8 ശതമാനവും നാസ്ഡാക് 2.2 ശതമാനവും ഉയർന്നിരുന്നു. സാ​ങ്കേതികമായ കാരണങ്ങളും നിക്ഷേപകരുടെ ഷോർട്ട് കവറിങ്ങും യു.എസ് ഓഹരി വിപണി ഉയരാൻ കാരണമായി. യു.എസ് വിപണിയുടെ ചുവടുപിടിച്ച് ഹോങ്കോങ്ങിന്റെ ഹാങ്സങ്, ജപ്പാന്റെ നിക്കി എന്നിവ മൂന്ന് ശതമാനത്തിലേറെ ഉയർന്നു. ഇതിന്റെ സ്വാധീനം ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചിരുന്നു.

ക്രൂഡോയിൽ വില കുറയുന്നതും ഓഹരി വിപണിക്ക് കരുത്തായി. ബ്രെന്റ്, ഡബ്യു.ടി.ഐ ക്രൂഡോയിലിന്റെ വില മൂന്ന് ശതമാനത്തിലേറെ ഇടിഞ്ഞിരുന്നു. ഡോളർ ഇൻഡക്സിലുണ്ടായ ഇടിവും ഓഹരി വിപണിയെ സ്വാധീനിക്കുന്നുണ്ട്. ഡോളർ ഇൻഡക്സിൽ 0.5 ശതമാനം ഇടിവാണ് ഉണ്ടായത്.

Tags:    
News Summary - D-Street investor wealth surges by Rs 4 lakh crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT