വാഷിങ്ടൺ: അമേരിക്കയുടെ മിക്ക ഓഹരി വിപണികളും കുത്തനെ ഇടിഞ്ഞു. ജപ്പാനിലെ നിക്കേയി സൂചിക 2644 പോയന്റും (8.49 ശതമാനം) സിംഗപ്പൂരിലെ സ്ട്രെയിറ്റ് ടൈംസ് 285.36 പോയന്റും (8.06 ശതമാനം), ഹോങ്കോങ്ങിലെ ഹാങ്സെങ് 3021.51 പോയന്റും (13.22 ശതമാനം)മാണ് ഇടിഞ്ഞത്. തായ്വാനിലെ തായ്വാൻ വെയ്റ്റഡ് 2065.87 പോയന്റും (10.74 ശതമാനം), ദക്ഷിണ കൊറിയയിലെ കോസ്പി സൂചിക 137.22 ശതമാനവും (5.89 ശതമാനം) ചൈനയിലെ ഷാങ്ഹായി കോംപസിറ്റ് 245.43 പോയന്റും (7.93 ശതമാനം) തകർന്നു.
ഹോങ്കോങ് സൂചിക 28 വർഷത്തിനിടെ ആദ്യമായാണ് ഇത്ര ഭീമമായ തകർച്ച നേരിടുന്നത്. പ്രമുഖ യൂറോപ്യൻ സൂചികകളും കനത്ത നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. ബ്രിട്ടനിലെ എഫ്.ടി.എസ്.ഇ 3.82 ശതമാനവും ഫ്രാൻസിലെ സി.എ.സി 4.18 ശതമാനവും ജർമനിയിലെ ഡാക്സ് 3.83 ശതമാനവും ഇടിഞ്ഞു. അമേരിക്കൻ വിപണിയും കനത്ത നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
മുഖ്യധാരാ ധനകാര്യ സ്ഥാപനങ്ങളുടെ നിയന്ത്രണമില്ലാതെ പ്രവർത്തിക്കുന്ന ക്രിപ്റ്റോ കറൻസികൾക്കും വിപണിയിലെ തകർച്ചക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ബിറ്റ്കോയിൻ വില ഏഴ് ശതമാനം ഇടിഞ്ഞ് 76,605 ഡോളറിലെത്തി. ട്രംപിന്റെ തെരഞ്ഞെുപ്പ് വിജയത്തിന് പിന്നാലെ ലക്ഷത്തിന് മുകളിലെത്തിയ വിലയാണ് മാസങ്ങൾക്കകം കൂപ്പുകുത്തിയത്. രണ്ടാമത്തെ വലിയ ക്രിപ്റ്റോ കറൻസിയായ ഇഥിറിയം 18 ശതമാനത്തോളം ഇടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.