40 മിനിറ്റിനുള്ളിൽ നിക്ഷേപകർക്ക് നഷ്ടമായത് 5 ലക്ഷം കോടി; തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി

ന്യൂഡൽഹി: ഇന്ത്യൻ ഓഹരി വിപണിയിൽ വീണ്ടും കനത്ത നഷ്ടം. ചൊവ്വാഴ്ച വിൽപന സമ്മർദത്തിൽ വിപണി തകർന്നടിഞ്ഞു. ​ആഗോള വിപണികളിലെ തകർച്ചയും റഷ്യ-യുക്രെയ്ൻ യുദ്ധവും ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ വർധിച്ചതും വിപണിയെ സ്വാധീനിച്ചു.

സെൻസെക്സ് 703.6 പോയിന്റ് നഷ്ടത്തോടെ 56,463.2ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 1.2 ശതമാനം നഷ്ടമാണ് സെൻസെക്സിനുണ്ടായത്. നിഫ്റ്റി 215 പോയിന്റ് ഇടിഞ്ഞ് 16,958.7ലെത്തി. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം269.4 ലക്ഷം കോടിയിൽ നിന്നും 264.5 ലക്ഷം കോടിയായി ഇടിഞ്ഞതോടെ നിക്ഷേപകർക്ക് അഞ്ച് ​ലക്ഷം കോടിയാണ് നഷ്ടപ്പെട്ടത്.

എച്ച്.ഡി.എഫ്.സി ലൈഫ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ ലൈഫ്, ടാറ്റ കൺസ്യൂമർ, ഐ.ടി.സി, സിപ്ല എന്നിവക്കാണ് കനത്ത നഷ്ടം നേരിട്ടത്. ഫിനാൻഷ്യൽ, ഐ.ടി, എഫ്.എം.സി.ജി, ഓട്ടോ സ്റ്റോക്ക് എന്നിവയുടെ ഓഹരി വിലകളാണ് കുറഞ്ഞത്.

Tags:    
News Summary - Closing Bell: Investors lose Rs 5 lakh crore in 40 mins as market nosedives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2025-12-10 04:20 GMT