148 ദിവസത്തിനുള്ളിൽ ഒരു കോടി നിക്ഷേപകരെ കൂട്ടിച്ചേർത്ത് ബി.എസ്.ഇ

മുംബൈ: 148 ദിവസത്തിനുള്ളിൽ ഒരു കോടി നിക്ഷേപകരെ കൂട്ടിച്ചേർത്ത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്. ഇതോടെ ബി.എസ്.ഇയിലെ നിക്ഷേപകരുടെ എണ്ണം 12 കോടിയായി ഉയർന്നു. ജൂലൈ 18 മുതൽ ഡിസംബർ 13 വരെയുള്ള കാലയളവിലാണ് ഒരു കോടി നിക്ഷേപകരെ ബി.എസ്.ഇ പുതുതായി കൂട്ടിച്ചേർത്തത്.

124, 91,85,107 ദിവസങ്ങളിലാണ് 11 കോടി, 10 കോടി, ഒമ്പത് കോടി, എട്ട് കോടി നിക്ഷേപകർ എന്ന നാഴികകല്ല് ബി.എസ്.ഇ പിന്നിട്ടത്. നിലവിൽ ബി.എസ്.ഇക്ക് ഏറ്റവും കൂടുതൽ നിക്ഷേപകരുള്ളത് മഹാരാഷ്ട്രയിലാണ്. ആകെയുള്ള നിക്ഷേപകരിൽ 20 ശതമാനവും മഹാരാഷ്ട്രയിലാണ്.

ഗുജറാത്ത് 10 ശതമാനം, ഉത്തർപ്രദേശ് ഒമ്പത് ശതമാനം രാജസ്ഥാനും തമിഴ്നാടും ആറ് ശതമാനം വീതം എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ നിക്ഷേപകരുടെ എണ്ണം. 1875ൽ സ്ഥാപിതമായ ബി.എസ്.ഇ ​ലോകത്തെ വേഗതയേറിയ എക്സ്ചേഞ്ചുകളിലൊന്നാണ്. 

Tags:    
News Summary - BSE adds 1 crore investors in 148 days to reach 12 crore-mark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT