ദലാൽ സ്ട്രീറ്റിൽ കരടികൾ ഒഴിയുന്നില്ല; മൂന്ന് ദിവസത്തെ നിക്ഷേപകരുടെ നഷ്ടം 11 ലക്ഷം കോടി

മുംബൈ: തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യൻ ഓഹരി വിപണികൾ തകർച്ചയെ അഭിമുഖീകരിച്ചതോടെ നിക്ഷേപകർക്കുണ്ടായത് വൻ നഷ്ടം. ആർ.ബി.ഐയുടെ പലിശ കുറക്കാനുള്ള അപ്രതീക്ഷിത തീരുമാനത്തിൽ വിപണി വൻ തകർച്ച നേരിടുകയായിരുന്നു.

നിഫ്റ്റിയും സെൻസെക്സും നഷ്ടത്തോടെയാണ് ചൊവ്വാഴ്ചയും വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 54,365 പോയിന്റിലും നിഫ്റ്റി 16,240 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പണപ്പെരുപ്പം, സാമ്പത്തിക വളർച്ച, നാലാംപാദ ലാഭഫലങ്ങൾ എന്നിവയാണ് പ്രധാനമായും വിപണിയെ സ്വാധീനിക്കുന്നത്.

മൂന്ന് ദിവസങ്ങൾക്കുള്ളിൽ നിക്ഷേപകരുടെ 11.4 കോടിയാണ് ഒഴുകിപോയത്. ബി.എസ്.ഇയുടെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 248.3 ലക്ഷം കോടിയായി ഇടിഞ്ഞു.

കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, ഒ.എൻ.ജി.സി, സൺ ഫാർമ്മ, ഹിൻഡാൽകോ, ടൈറ്റൻ, എൻ.ടി.പി.സി, ജെ.എസ്.ഡബ്യു എന്നീ കമ്പനികളാണ് കനത്ത നഷ്ടം നേരിട്ടത്. എച്ച്.യു.എൽ, ഐഷർ, ഏഷ്യൻ പെയിന്റ്, അൾട്രാടെക് സിമന്റ്, മാരുതി, ഇൻഡസ്‍ലാൻഡ് ബാങ്ക് എന്നിവക്ക് നേട്ടമുണ്ടായി. ഇൻഡക്സുകളിൽ നിഫ്റ്റി സ്മോൾ ക്യാപ്പിനും മിഡ് ക്യാപ്പിനും തിരിച്ചടിയുണ്ടായി.

Tags:    
News Summary - Bears stay put on Dalal Street for 3rd day, wipe off Rs 11 lakh crore m-cap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT