റെക്കോർഡ് ഉയരത്തിൽ വിമാന ഇന്ധനവില

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിക്കനുസരിച്ച്​ വില ഉയർത്തിയതിനെത്തുടർന്ന്​ രാജ്യത്ത്​ വിമാന ഇന്ധന വില (എ.ടി.എഫ്​) റെക്കോഡ്​ ഉയരത്തിൽ. കിലോ ലിറ്ററിന്​ 4481.63 രൂപ​ ഒറ്റയടിക്ക്​ കൂട്ടിയതോടെ​ (5.2 ശതമാനം) ഡൽഹിയിൽ എ.ടി.എഫ്​ വില 90,519.79 രൂപയായി.

രണ്ടു മാസത്തിനിടെ ഇത്​ നാലാം തവണയാണ്​ വിലവർധന​. 2008 ആഗസ്റ്റിൽ 71,028.26 ആയിരുന്നു കിലോ ലിറ്റർ എ.ടി.എഫിന്‍റെ വില. കോവിഡ്​ പ്രതിസന്ധിക്കിടെ ഇന്ധനവില ഉയരുന്നത്​ വിമാനക്കമ്പനികൾക്ക്​ വൻ തിരിച്ചടിയാണ്​. അതേസമയം, അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്​ കണക്കിലെടുത്ത്​ പെട്രോൾ, ഡീസൽ വില തുടർച്ചയായി 103ാം ദിവസവും ഒരേ നിരക്കിൽ തുടരുകയാണ്​. തെരഞ്ഞെടുപ്പ്​ കഴിഞ്ഞാലുടൻ കേന്ദ്രം ഇന്ധനവില കൂട്ടുമെന്നാണ്​ കരുതുന്നത്​.

Tags:    
News Summary - Aviation turbine fuel prices climb to record high after 5.2% hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT