അഡ്‌നോകി​െൻറ ഓഹരികൾ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിൽ വിൽക്കുന്നു

അബൂദബി: അഡ്‌നോക് ഡ്രില്ലിങ് കമ്പനിയുടെ ഓഹരികൾ അബൂദബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിൽ വിൽക്കുന്നു. യു.എ.ഇ.യിലെ വ്യക്തികൾ, നിക്ഷേപകർ, അഡ്‌നോക് ഗ്രൂപ്​ കമ്പനിയിലെ ജീവനക്കാർ, അഡ്‌നോക് ഗ്രൂപ്​ കമ്പനിയിൽ നിന്ന് വിരമിച്ച സ്വദേശികൾ എന്നിവർക്ക് ഓഹരി വാങ്ങാം. കമ്പനിയുടെ ഓഹരി മൂലധനത്തി​ന്‍റെ 7.5ശതമാനം ഓഹരികളാണ് വിൽക്കുക. അഡ്നോക് ഡ്രില്ലിങിന് മൊത്തം 107 റിഗ്ഗുകളുണ്ട്, അതിൽ 96 റിഗ്ഗുകൾ കമ്പനിയുടെ സ്വന്തമാണ്. 11 റിഗ്ഗുകൾ വാടകക്ക് എടുത്തതാണ്​.

2021 ജൂൺ 30 വരെ ഡ്രില്ലിങ് റിഗ് വാടക സേവനങ്ങളും അഡ്നോക്​ ഗ്രൂപ്പിന് ചില അനുബന്ധ റിഗ് സംബന്ധ സേവനങ്ങളും അംഗീകൃത കരാർ വ്യവസ്ഥകളിൽപെടുന്നു.

2020 ഡിസംബർ 31 ന് അവസാനിച്ച വർഷത്തിൽ അഡ്‌നോക് ഡ്രില്ലിങ്ങിന് 569.0 മില്യൺ ഡോളറായിരുന്നു ലാഭം. 2021 ജൂൺ 30 ന് അവസാനിച്ച ആറു മാസത്തെ ലാഭം 281.6 മില്യൺ ഡോളറാണ്​.

Tags:    
News Summary - Adnoki sells shares on Securities Exchange

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT