എം.പി. അഹമ്മദ് (മലബാർ ഗ്രൂപ് ചെയർമാൻ)
കോഴിക്കോട്: ലോകത്തിലെ ആറാമത്തെ വലിയ ജ്വല്ലറി റീട്ടെയിലറും മുൻനിരയിലുള്ള വിശ്വസനീയ ബ്രാൻഡുമായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഗോള വിപുലീകരണത്തിന്റെ ഭാഗമായി 2025 മാർച്ചിൽ ഇന്ത്യയിലുടനീളം 12 പുതിയ ഷോറൂമുകൾ കൂടി ആരംഭിക്കും. ബ്രാൻഡിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള വിപുലീകരണം നടപ്പാക്കുന്നതോടെ ഇന്ത്യയിൽ 13 രാജ്യങ്ങളിലും 19 സംസ്ഥാനങ്ങളിലുമായി മൊത്തം ഷോറൂമുകളുടെ എണ്ണം 391 ആയി ഉയരും.
മുംബൈയിലെ പൻവേൽ, പുണെയിലെ സിംഗാഡ് റോഡ്, ഒഡിഷയിലെ ബ്രഹ്മപൂർ, സൗഭാഗ്യനഗർ, ഝാർഖണ്ഡിലെ ധൻബാദ്, കർണാടകയിലെ ഹോസ്പേട്ട്, നാഗർഭാവി, ചിത്രദുർഗ, ആന്ധ്രപ്രദേശിലെ നന്ദ്യാൽ, അമലപുരം, മച്ചിലിപട്ടണം, ഉത്തർപ്രദേശിലെ വാരാണസി എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ ആരംഭിക്കുന്നത്.
വിപുലീകരണത്തിന്റെ ഈ ഘട്ടത്തിനായി മലബാർ ഗ്രൂപ് 600 കോടി രൂപ നിക്ഷേപിക്കും. വിവിധ തസ്തികകളിൽ 406 ജീവനക്കാരെ നിയമിച്ചു. 2025ൽ 60 പുതിയ ഷോറൂമുകൾ തുറക്കാനും ആഗോളതലത്തിൽ സാന്നിധ്യം കൂടുതൽ വിപുലീകരിക്കാനും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലക്ഷ്യമിടുന്നുണ്ട്. മിഡിൽ ഈസ്റ്റ്, യു.കെ, കാനഡ എന്നിവിടങ്ങളിൽ ബ്രാൻഡിന്റെ സാന്നിധ്യം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഏപ്രിലിൽ അഞ്ചിന് പുതിയ ഷോറൂമുകൾ ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്.
പ്രമുഖ നടനും ബ്രാൻഡ് അംബാസഡറുമായ ജൂനിയർ എൻ.ടി.ആറുമായി ചേർന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉപഭോക്തൃ അവബോധ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ‘ഓരോ ഷോറൂം തുറക്കുമ്പോഴും, ലോകത്തിലെ നമ്പർ വൺ ജ്വല്ലറി ബ്രാൻഡായി മാറുകയെന്ന ലക്ഷ്യത്തിലേക്ക് ഞങ്ങൾ കൂടുതൽ അടുക്കുകയാണ്.’ വിപുലീകരണ നടപടികളെക്കുറിച്ച് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് ഇന്ത്യയിൽ 11 അത്യാധുനിക ഫാക്ടറികളും അഞ്ചു അന്താരാഷ്ട്ര യൂനിറ്റുകളും ഉണ്ട്. ആഭരണ നിർമാണത്തിൽ ലോകോത്തര കരകൗശലവും ഗുണനിലവാരവും ഉറപ്പാക്കുന്നു. 26 രാജ്യങ്ങളിൽ നിന്നുള്ള 25,000 പ്രഫഷനലുകൾ കമ്പനിയിൽ ജോലി ചെയ്യുന്നു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എട്ട് രാജ്യങ്ങളിലായി 14 മൊത്ത വ്യാപാര യൂനിറ്റുകൾ, അഞ്ച് രാജ്യങ്ങളിലായി 15 ആഭരണ നിർമാണ യൂനിറ്റുകൾ, ഡിസൈൻ സ്റ്റുഡിയോകൾ, കൂടാതെ 25 എക്സ്ക്ലൂസിവ് ബ്രാൻഡ് കലക്ഷനുകൾ, 100 രാജ്യങ്ങളിൽ നിന്നുള്ള 15 ദശലക്ഷത്തിലധികം സംതൃപ്തരായ ഉപഭോക്താക്കൾക്ക് സേവനവും നൽകുന്നു.
മലബാർ ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ട സംരംഭമാണ് പാർശ്വവത്കരിക്കപ്പെട്ടവർക്ക് പോഷക സമൃദ്ധമായ ഭക്ഷണം നൽകി വിശപ്പകറ്റാൻ ലക്ഷ്യമിടുന്ന ‘ഹംഗർ ഫ്രീ വേൾഡ്’ പദ്ധതി. 17 സംസ്ഥാനങ്ങളിലെ 81 നഗരങ്ങളിലായി പ്രതിദിനം 60,000 പേർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ട്. ഇതിനു പുറമെ, ആഫ്രിക്കയിലെ സാംബിയയിലെ സ്കൂൾ കുട്ടികൾക്കായി 10,000 ഭക്ഷണ പൊതികൾ ദിവസവും നൽകുന്നുണ്ട് .
ഹംഗർ ഫ്രീ വേൾഡ് പദ്ധതിയുടെ ഭാഗമായി തെരുവിൽ കഴിയുന്നവരുടെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകി അവരെ സ്കൂളിലേക്ക് എത്തിക്കുന്നതിനായി രാജ്യത്ത് 581 മൈക്രോ ലേണിങ് സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളിലെ പ്രധാന ശ്രദ്ധാകേന്ദ്രമായ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി പെൺകുട്ടികൾക്ക് അധിക സ്കോളർഷിപ്പുകൾ ലഭ്യമാക്കുന്ന പദ്ധതികളും നടപ്പാക്കിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.