‘ലു​ലു ഗോ ​ഗ്രീ​ൻ’ പ്ര​മോ​ഷ​ൻ ഗ​ൾ​ഫ് പാം​സ് ക​മ്പ​നി സി.​ഇ.​ഒ മു​ഹ​ൽ​ഹ​ൽ ജെ. ​ഇ മു​ദാ​ഫ്, സ​ൽ​സ​ല ന​ഴ്സ​റി ഉ​ട​മ​ക​ളാ​യ ഫ​വാ​സ് ജ​വാ​ദ് ഹ​സ​ൻ അ​ല്ല​ങ്കാ​വി, ജ​വാ​ദ് ഹ​സ​ൻ അ​ല്ല​ങ്കാ​വി എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലുലു ഗോ ഗ്രീൻ’ പ്രമോഷൻ തുടങ്ങി

കുവൈത്ത് സിറ്റി: മേഖലയിലെ പ്രമുഖ റീട്ടെയിലറായ ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലുലു ഗോ ഗ്രീൻ’ പ്രമോഷൻ തുടങ്ങി. ഹൈപ്പർമാർക്കറ്റിലെ എല്ലാ ഔട്ട്‌ലെറ്റുകളും ജനുവരി10 വരെയുള്ള പ്രമോഷന്റെ ഭാഗമാണ്. ഇതിന്റെ ഭാഗമായി അൽ ഖുറൈൻ ഔട്ട്‌ലെറ്റിൽ ‘എക്‌സ്‌പ്ലോർ യുവർ ഗാർഡൻ കലക്ഷൻസ്’ എന്ന പ്രത്യേക പ്രമോഷനൽ കാമ്പയിൻ നടന്നു. ഗൾഫ് പാംസ് കമ്പനി സി.ഇ.ഒ മുഹൽഹൽ ജെ.ഇ. മുദാഫ്, സൽസല നഴ്സറികളുടെ ഉടമകളായ ഫവാസ് ജവാദ് ഹസൻ അല്ലങ്കാവി, ജവാദ് ഹസൻ അല്ലങ്കാവി എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു.

പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി പ​ട്ടം പ​റ​ത്ത​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​വ​ർ

ലുലു ഹൈപ്പർമാർക്കറ്റ് ഉന്നത മാനേജ്മെന്റ് പ്രതിനിധികളും അഭ്യുദയകാംക്ഷികളും പങ്കെടുത്തു. രാജ്യത്തെ ഒരു ഡസനോളം പ്രമുഖ സസ്യ നഴ്സറികൾ പ്രമോഷനിൽ പങ്കെടുക്കുന്നുണ്ട്. വ്യത്യസ്ത പൂക്കൾ, അലങ്കാര, പച്ചക്കറി ചെടികൾ, പൂന്തോട്ട ആക്സസറികൾ എന്നിവ എല്ലാം വിലക്കിഴിവിലും ലഭ്യമാണ്. സൽസല നഴ്സറികൾ, ഗൾഫ് പാംസ് കമ്പനി, മകിത, ബ്ലാക്ക് ആൻഡ് ഡെക്കർ എന്നിവ കൂടുതൽ കലക്ഷനുകളോടെ പ്രമോഷനിലെ പ്രധാന ഭാഗമാകുന്നു.

ചെറിയ കുട്ടികൾക്ക് വിനോദത്തിനായി ഇവന്റ് ഏരിയക്ക് സമീപം പ്രത്യേക കളിസ്ഥലം ക്രമീകരിച്ചിട്ടുണ്ട്. ഭക്ഷണ, പാനീയ കൗണ്ടറുകളും ഉണ്ട്. പ്രമോഷന്റെ ഭാഗമായി നടന്ന പട്ടം പറത്തൽ പ്രദർശനം ആവേശകരമായി. ബാൽക്കണി ഗാർഡൻ മത്സരത്തിലെ ജേതാക്കൾക്കും പങ്കെടുക്കുന്നവർക്കും സമ്മാനങ്ങൾ നൽകി. ഒന്നാം സ്ഥാനത്തിന് 100 ദീനാർ ഗിഫ്റ്റ് വൗച്ചർ, രണ്ടും മൂന്നും സ്ഥാനത്തിന് 75, 50 ദീനാർ എന്നിങ്ങനെ ഗിഫ്റ്റ് വൗച്ചറുകൾ ലഭിച്ചു.

Tags:    
News Summary - 'Lulu Go Green' promotion started at Lulu Hypermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.