കൊച്ചി: ലോകകപ്പ് ഫുട്‌ബാളിനായി കാത്തിരിക്കുന്ന ആരാധകരുടെ ആവേശം വര്‍ധിപ്പിക്കാന്‍ വൻ സമ്മാന പദ്ധതികളുമായി ഇന്ത്യയിലെ പ്രമുഖ ഗൃഹോപകരണ ബ്രാന്‍ഡായ ഇംപെക്സ്. 'ഫുട്ബാള്‍ ഫിയസ്റ്റ വിത്ത് ഇംപെക്സ് എൽ.ഇ.ഡി ടി.വി ഇമ്മേഴ്സീവ് എക്സ്പീരിയന്‍സ്' (എഫ്.എഫ്.ഐ.ഐ) എന്ന പദ്ധതിയിലൂടെ ഇംപെക്സ് ടി.വി വാങ്ങുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് വിവിധ സമ്മാനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
ഒരു ഭാഗ്യശാലിക്ക് ദുബൈ യാത്രയുടെ ബംബര്‍ സമ്മാനവും 10 ഭാഗ്യശാലികള്‍ക്ക് എൽ.ഇ.ഡി ടി.വിയും ലഭിക്കും. കൂടാതെ 1000 പേര്‍ക്ക് ഫുട്ബാളും സമ്മാനമുണ്ടാകും. ഓരോ ഉപഭോക്താവിനും ഉറപ്പായ സമ്മാനവും കാഷ് ബാക്കും ലഭിക്കും. പ്രമോഷന് കീഴില്‍ വാങ്ങുന്ന ഇംപെക്സ് എൽ.ഇ.ഡി ടി.വിക്ക് ഈ ലോകകപ്പ് മുതല്‍ അടുത്ത ലോകകപ്പ് വരെ നാല് വർഷ വാറന്റി ലഭിക്കും. ആകെ 1.5 കോടി രൂപയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ഈ ലോകകപ്പ് സീസണില്‍ പ്രമോഷന് കീഴില്‍ ടി.വി വാങ്ങുന്ന എല്ലാ ഉപഭോക്താക്കളിൽ നിന്നും നറുക്കെടുപ്പിലൂടെ ഭാഗ്യശാലികൾക്ക് വിവിധ സമ്മാനങ്ങള്‍ ലഭിക്കും. ലോകകപ്പ് ഫൈനല്‍ നടക്കുന്ന ഡിസംബര്‍ 18 വരെ ഇതിൽ പങ്കെടുക്കാം. അതിന് ശേഷമാകും വിജയികളെ പ്രഖ്യാപിക്കുക.
ഓരോ ഇംപെക്സ് ടി.വി വാങ്ങുമ്പോഴും ഉപഭോക്താവിന് ഉറപ്പായ സര്‍പ്രൈസ് ഗിഫ്റ്റും ലഭിക്കും. ടി.വി വാങ്ങുമ്പോൾ ലഭിക്കുന്ന സ്ക്രാച്ച് കാർഡിലൂടെയാണ് ഈ മത്സരത്തിൽ പങ്കെടുക്കാനാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.