വാഷിങ്ടൺ: ഇന്ത്യയുടെ വളർച്ചാ നിരക്ക് സംബന്ധിച്ച പ്രവചനത്തിൽ മാറ്റം വരുത്തി ലോകബാങ്ക്. അടുത്ത സാമ്പത്തി വർഷം 5.4 ശതമാനം നിരക്കിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളരുമെന്നായിരുന്നു ലോകബാങ്ക് പ്രവചനം. ഇത് 10.1 ശതമാനമാക്കിയാണ് ലോകബാങ്ക് തിരുത്തിയത്. ഇന്ത്യയുടെ റിയൽ ജി.ഡി.പി വളർച്ച നിരക്ക് 7.5 ശതമാനമായിരിക്കുമെന്നും ലോകബാങ്ക് വ്യക്തമാക്കുന്നു.
സ്വകാര്യ ഉപഭോഗം വർധിക്കുന്നതും നിക്ഷേപം ഉയരുന്നതുമാണ് രാജ്യത്തെ ജി.ഡി.പിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ. 2020-21 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാംപാദം മുതലാണ് സമ്പദ്വ്യവസ്ഥയിൽ പുരോഗതിയുണ്ടായത്.
അതേസമയം, രാജ്യത്ത് കോവിഡിന്‍റെ രണ്ടാം വ്യാപനത്തിന്‍റെ തോത് ഉയരുന്നത് സമ്പദ്വ്യവസ്ഥയെ കാര്യമായി സ്വാധീനിക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്. രാജ്യത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.