പെട്രോൾ, ഡീസൽ വില അഞ്ച് രൂപ വരെ കുറച്ചേക്കും

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചേക്കും. അഞ്ച് രൂപ വരെ എണ്ണ കമ്പനികൾ കുറക്കുമെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. നവംബറിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വിലയിൽ ഏഴ് ശതമാനം വരെ കുറഞ്ഞിരുന്നു.

ഐ.ഐ.എഫ്.എൽ സെക്യൂരിറ്റി ഡയറക്ടറും മുതിർന്ന വിപണി വിദഗ്ധനുമായ സഞ്ജീവ് ബാസിൻ വില അഞ്ച് രൂപ വരെ കുറയുമെന്ന് പ്രവചിക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 90 ഡോളറിന് താഴെയെത്തിയിട്ടും കഴിഞ്ഞ മെയ് മാസത്തിന് ശേഷം വില കുറക്കാൻ കമ്പനികൾ തയാറായിട്ടില്ല.

നേരത്തെ കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിനെ തുടർന്ന് പെട്രോൾ വില ലിറ്ററിന് എട്ട് രൂപയും ഡീസലിനും ആറ് രൂപയും കുറച്ചിരുന്നു. ഇന്ത്യ ഉപയോഗിക്കുന്ന എണ്ണയുടെ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. 

Tags:    
News Summary - Will fuel rates be slashed by Rs 5 per litre? Sanjiv Bhasin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.