ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധിക തീരുവ ഇന്ത്യയിൽ വലിയ സ്വാധീനം ചെലുത്തില്ലെന്ന് വിലയിരുത്തൽ. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ കുറച്ച് സ്വാധീനം മാത്രമേ തീരുവ മൂലമുണ്ടാവുവെന്നാണ് എസ്&പി ഗ്ലോബൽ റേറ്റിങ് അറിയിക്കുന്നത്. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ ആഭ്യന്തര മേഖലയെയാണ് കൂടുതലായി ആശ്രയിക്കുന്നതെന്നും കയറ്റുമതിക്ക് ഇതിൽ വലിയ പങ്കില്ലെന്നും എസ്&പി വ്യക്തമാക്കി.
ഇന്ത്യൻ ജി.ഡി.പി 6.7 ശതമാനം മുതൽ 6.8 ശതമാനം നിരക്കിൽ വളരുമെന്നും എസ്&പി ഗ്ലോബലിന്റെ പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം, ഇന്ത്യയിൽ ഈ സാമ്പത്തിക വർഷം വളർച്ച കുറയുമെന്നാണ് മറ്റ് ഏജൻസികളുടെ പ്രവചനങ്ങൾ.
നിലവിൽ എസ്&പി ഗ്ലോബൽ റേറ്റിങ് ഗ്രേഡ് ഇന്ത്യക്ക് ബി.ബി.ബി റേറ്റിങ്ങാണ് നൽകിയിരിക്കുന്നത്. ഏറ്റവും മോശം നിക്ഷേപ ഗ്രേഡാണ് നിലവിൽ ഇന്ത്യക്ക് എസ്& ഗ്ലോബൽ നൽകിയിരിക്കുന്നത്. നേരത്തെ ഇന്ത്യയുടെ റേറ്റിങ് പോസ്റ്റീവിൽ നിന്നും സ്റ്റേബിളിലേക്ക് എസ്&പി മെയിൽ മാറ്റിയിരുന്നു.
യു.എസിലേക്കുള്ള എല്ലാ ഉരുക്ക്, അലുമിനിയം ഇറക്കുമതിക്കും 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ യു.എസിന് മേൽ തീരുവ ചുമത്തിയ രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുമെന്നാണ് ട്രംപ് അറിയിച്ചിരുന്നത്. വൈകാതെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.