ന്യൂഡൽഹി: യു.പി.ഐ പണമിടപാടുകൾ ഇനി അതിവേഗത്തിൽ. ജൂൺ 16 മുതൽ നാഷനൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) മാർഗനിർദേശങ്ങൾ അനുസരിച്ച് ഇടപാടുകൾ പൂർത്തിയാക്കാനെടുക്കുന്ന സമയം 30 സെക്കൻഡിൽനിന്ന് 10-15 സെക്കൻഡായി കുറച്ചു. പ്രതിദിനം 50 തവണയെ യു.പി.ഐ ആപ്പിലൂടെ ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ സാധിക്കൂ എന്ന നിബന്ധന ഉടൻ പ്രാബല്യത്തിലാകും. നിലവിൽ അങ്ങനെ പരിധിയില്ല.
ഉദ്ദേശിച്ചയാൾക്ക് തന്നെയാണ് പണം അയക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതിനായി യു.പി.ഐ ആപുകളിൽ യഥാർഥ ഗുണഭോക്താവിന്റെ പേര് മാത്രം കാണിക്കണമെന്ന് നിർബന്ധമാക്കി. ഉപയോക്താക്കൾക്ക് പേര് എഡിറ്റ് ചെയ്യാൻ അനുവദിക്കുന്ന ഫീച്ചറുകൾ പ്രവർത്തനരഹിതമാക്കുകയും ചെയ്യും. ഈ അപ്ഡേറ്റുകൾ ജൂൺ 30നകം നടപ്പിലാക്കും.മേയ് മാസത്തിൽ യു.പി.ഐ വഴിയുള്ള ഇടപാടുകളുടെ എണ്ണം 33 ശതമാനം വർധിച്ച് 1868 കോടിയും തുക 23 ശതമാനം ഉയർന്ന് 25.14 ലക്ഷം കോടി രൂപയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.