ചൈനീസ് കടലാസ് കമ്പനികളുമായി ബന്ധം 400 ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ 400ഓളം വരുന്ന ചാർട്ടേഡ് അക്കൗണ്ടന്റമാർക്കെതിരേയും കമ്പനി സെക്രട്ടറിമാർക്കെതിരെയും നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ. ചട്ടങ്ങൾ ലംഘിച്ചതിനാണ് നടപടി. ചൈനീസ് കടലാസ് കമ്പനികളുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് കേന്ദ്രസർക്കാർ വാദം.

ഗൽവാനിൽ നടന്ന സംഘർഷത്തിന് പിന്നാലെ ചൈനീസ് കമ്പനികൾക്കെതിരെ കേന്ദ്രസർക്കാർ നടപടി ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കെതിരെയും കേന്ദ്രം നടപടിക്കൊരുങ്ങുന്നതായുള്ള വാർത്തകൾ പുത്തുവരുന്നത്. ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടാണ് 400ഓളം പേർക്കെതിരെ നടപടിക്ക് ഒരുങ്ങുന്നത്. ചാർട്ടേഡ് അക്കൗണ്ടുമാരുടെ ചൈനീസ് കമ്പനികളുമായുള്ള ബന്ധത്തിന് നിരവധി തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

എത്രത്തോളം പേർ ചൈനീസ് കമ്പനികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നതിന്റെ കൃത്യമായ വിവരങ്ങൾ നിലവിൽ ലഭ്യമല്ലെന്നാണ് വിവരം. വിശദമായ അന്വേഷണത്തിനൊടുവിൽ മാത്രമാണ് ഇക്കാര്യത്തിൽ കൂടുതൽ നിഗമനങ്ങിലേക്ക് എത്താൻ സാധിക്കുവെന്നാണ് റിപ്പോർട്ട്. ഗൽവാൻ സംഘർഷത്തിന് ശേഷം ചൈനീസ് കമ്പനികളുടെ വിദേശനിക്ഷേപത്തിലുൾപ്പടെ കർശനനിബന്ധനകളാണ് ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെയാണ് രാജ്യത്തെ ചാർട്ടേഡ് അക്കൗണ്ടുമാർ ചൈനീസ് കടലാസ് കമ്പനികൾക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന വാർത്തകളും പുറത്ത് വരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.