വെബ്​സൈറ്റ്​ തകരാർ: പാൻകാർഡ്​-ആധാർ ബന്ധിപ്പിക്കാൻ സാധിക്കുന്നില്ലെന്ന്​ വ്യാപക പരാതി; തീയതി നീട്ടണമെന്ന്​ ആവശ്യം

ന്യൂഡൽഹി: പാൻകാർഡും ആധാർ കാർഡും ലിങ്ക്​ ചെയ്യുന്നതിനുള്ള ആദായ നികുതി വകുപ്പിന്‍റെ വെബ്​സൈറ്റിൽ തകരാറെന്ന്​ വ്യാപക പരാതി. രണ്ട്​ കാർഡുകളും തമ്മിൽ ലിങ്ക്​ ചെയ്യുന്നതിനുള്ള അവസാന തീയതിയാണ്​ മാർച്ച്​ 31. ഇതിനായി പലരും ആദായ നികുതി വകുപ്പിന്‍റെ വെബ്​സൈറ്റിലെത്താൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

പാൻകാർഡും ആധാർ കാർഡും നിശ്​ചിത സമയത്തിനുള്ളിൽ ലിങ്ക്​ ചെയ്​തില്ലെങ്കിൽ 1000 രൂപ പിഴയൊടുക്കണമെന്നാണ്​ ചട്ടം. കേന്ദ്രസർക്കാർ ലോക്​സഭയിൽ അവതരിപ്പിച്ച ധനകാര്യ ബില്ലിൽ ഇതുസംബന്ധിച്ച പരാമർശമുണ്ട്​.

നേരത്തെ 2020 ജൂൺ 30തിനായിരുന്നു പാൻകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി. പിന്നീട്​ ഇത്​ 2021 മാർച്ച്​ 31 വരെ ദീർഘിപ്പിക്കുകയായിരുന്നു. 50,000 രൂപക്ക്​ മുകളിലുള്ള ഇടപാടുകൾക്ക്​ പാൻകാർഡ്​ നിർബന്ധമാണ്​.

Tags:    
News Summary - Trying to Link PAN-Aadhaar Card? Users Complain Income Tax Website Down, Demand Extension of Date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.