ന്യൂഡൽഹി: കോവിഡിെൻറ രണ്ടാം തരംഗം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിലും പ്രതിസന്ധി സൃഷ്ടിക്കുന്നു. പ്രതിസന്ധി രൂക്ഷമായതോടെ ജി.എസ്.ടിയിലും ആദായ നികുതിയിലും ഇളവ് വേണമെന്ന ആവശ്യവുമായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് രംഗത്തെത്തി. ധനമന്ത്രി നിർമല സീതാരാമന് എഴുതിയ കത്തിലാണ് സംഘടന ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ 40 ദിവസത്തിനിടെ ഏഴ് ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നും സംഘടന വ്യക്തമാക്കുന്നു.
തെരവുകച്ചവടക്കാർ, ചെറിയ കടകൾ എന്നിവർക്കെല്ലാം കനത്ത നഷ്ടമുണ്ടായിട്ടുണ്ട്. ഗതാഗത മേഖലയിലും വലിയ തിരിച്ചടിയുണ്ടായി. ഈയൊരു സാഹചര്യത്തിൽ ജി.എസ്.ടിയിലും ആദായ നികുതിയിലും ഇളവുകൾ അനുവദിക്കാൻ സർക്കാർ തയാറാവണമെന്ന് സംഘടന കത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, കഴിഞ്ഞ വർഷം ഉണ്ടായ അത്രയും വലിയ തകർച്ച സമ്പദ്വ്യവസ്ഥയിൽ ഉണ്ടാവില്ലെന്നാണ് വിലയിരുത്തുന്നത്. രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിക്കാത്തത് സമ്പദ്വ്യവസ്ഥയെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റുമെന്നാണ് സർക്കാർ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.