Representational Image

സ്വർണത്തിൽ നിക്ഷേപിച്ച് ആദായം കൊയ്യാം; എസ്.ജി.ബി പദ്ധതിയുമായി ആർ.ബി.ഐ

സോവറിൻ ഗോൾഡ് ബോണ്ട്(എസ്.ജി.ബി) സ്കീം കേന്ദ്രസർക്കാറിനായി വീണ്ടും അവതരിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സെപ്റ്റംബർ 15 വരെ പദ്ധതിയിൽ ചേരാം. കേന്ദ്രസർക്കാറിന്റെ മികച്ച സ്വർണ നിക്ഷേപ പദ്ധതികളിലൊന്നാണിത്. ഫിസിക്കൽ ഗോൾഡിന് പകരം സ്വർണത്തിൽ നിക്ഷേപിക്കാനുള്ള ​മറ്റൊരു മാർഗം കൂടിയാണിത്. സോവറിൻ ഗോൾ ബോണ്ടിൽ നിക്ഷേപിക്കു​മ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട  കാര്യങ്ങൾ ഇതാണ്.

1. എസ്.ജി.ബിയുടെ പുറത്തിറക്കലും വിലയും: കേന്ദ്രസർക്കാറിന് വേണ്ടി ആർ.ബി.ഐയാണ് ബോണ്ടുകൾ പുറത്തിറക്കുന്നത്. കഴിഞ്ഞയാഴ്ചയിലെ ശരാശരി സ്വർണവിലയെ അടിസ്ഥാനമാക്കിയാവും ബോണ്ടിന് വില നിശ്ചയിക്കുക. ഒരു ഗ്രാമാണ് ബോണ്ടിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം. ഒരാൾക്ക് ഒരു വർഷത്തിൽ നാല് കിലോ ​ഗ്രാം സ്വർണത്തിൽ വരെ ഇങ്ങനെ നിക്ഷേപിക്കാം.

ഇതനുസരിച്ച് ഗ്രാമിന് 5,923 രൂപയായിരിക്കും ബോണ്ടിന്റെ മുഖവില. ഓൺലൈനായി ബോണ്ടുകൾ വാങ്ങുകയും ഓൺലൈനായി തന്നെ പണമടക്കുകയും ചെയ്യുന്നവർക്ക് മുഖവിലയിൽ 50 രൂപയുടെ ഇളവുണ്ടാകും.

2.പലിശയും കാലാവധിയും: ആർ.ബി.ഐ പുറത്തിറക്കുന്ന എസ്.ജി.ബി ബോണ്ടുകൾക്ക് 2.5 ശതമാനം പലിശ ലഭിക്കും. വർഷത്തിൽ രണ്ട് തവണ ബോണ്ട് വാങ്ങിയ ആളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പലിശ നൽകും. എട്ട് വർഷമാണ് ബോണ്ടിന്റെ കാലാവധി. അഞ്ചാം വർഷത്തിൽ ബോണ്ടിൽ നിന്ന് പുറത്ത് പോകാനുള്ള അനുമതിയുണ്ട്.

3.സബ്സ്ക്രിപ്ഷൻ: ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റോഫീസുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, ഏജന്റുമാർ എന്നിവയിലൂടെയെല്ലാം ബോണ്ടുകൾ വാങ്ങാം.

4.റിസ്കും സുരക്ഷയും: നഷ്ട സാധ്യത പൊതുവെ കുറവുള്ളതാണ് സ്വർണ ബോണ്ടുകളിലെ നിക്ഷേപം. പലിശ ലഭിക്കുന്നുവെന്നതും ഗുണകരമാണ്. ഇതിനൊപ്പം ഫിസിക്കൽ​ ഗോൾഡ് സ്റ്റോർ ചെയ്യുമ്പോൾ ഉണ്ടാവുന്ന ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷനേടുകയും ചെയ്യാം.

Tags:    
News Summary - things to know about SGB series II that closes on September 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.