ന്യൂഡൽഹി: രാജ്യത്ത് പഞ്ചസാര വില ആറ് വർഷത്തിനിടയിലെ ഉയർന്ന നിരക്കിൽ. മൺസൂണിലുണ്ടായ കുറവാണ് പഞ്ചസാര വില ഉയരുന്നതിനുള്ള കാരണം. 48 മണിക്കൂറിനിടെ പഞ്ചസാര വിലയിൽ മൂന്ന് ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. പഞ്ചസാര വില മെട്രിക് ടണ്ണിന് 37,760 രൂപയായി ഉയർന്നു.
2017 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. പഞ്ചസാരയുടെ വില ഇനിയും ഉയർന്നാൽ ഒക്ടോബറിൽ കേന്ദ്രസർക്കാർ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയേക്കും. ഉത്സവകാലത്തേക്ക് വേണ്ട പഞ്ചസാരയുടെ സ്റ്റോക്ക് ഇപ്പോഴുണ്ടെന്നാണ് സർക്കാർ അറിയിക്കുന്നത്.
കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ വരൾച്ചയാണ് പഞ്ചസാര ഉൽപാദനത്തിൽ ഇടിവുണ്ടാക്കിയത്. ഉൽപാദനം കുറഞ്ഞത് മില്ലുടമകളേയും ആശങ്കയിലാക്കുന്നുണ്ട്. ഉൽപാദനത്തിലുണ്ടായ ഇടിവ് മൂലം കുറഞ്ഞ വിലക്ക് പഞ്ചസാര ലഭിക്കാതിരുന്നാൽ അത് പ്രതിസന്ധിയുണ്ടാക്കുമെന്നാണ് മില്ലുടമകൾ വിശദീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.