ഇന്ത്യയുടെ സാമ്പത്തികവളർച്ച കുറയുമെന്ന് എസ്.ബി.ഐ

മുംബൈ: ഇന്ത്യയുടെ വളർച്ച കുറയുമെന്ന പ്രവചനവുമായി എസ്.ബി.ഐ. 2023 സാമ്പത്തിക വർഷത്തിലെ വളർച്ചാ അനുമാനം 7.5 ശതമാനത്തിൽ നിന്നും 6.8 ശതമാനമാക്കി എസ്.ബി.ഐ കുറച്ചു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ പ്രതീക്ഷിച്ച വളർച്ച സമ്പദ്‍വ്യവസ്ഥ കൈവരിക്കാത്ത സാഹചര്യത്തിൽ കൂടിയാണ് വളർച്ച കുറച്ചിരിക്കുന്നത്.

ദേശീയ സ്ഥിതിവിവരണ കണക്ക് മന്ത്രാലയം ഒന്നാം പാദത്തിലെ ജി.ഡി.പി വളർച്ച സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരുന്നു. 13.5 ശതമാനം വളർച്ചയാണ് സമ്പദ്‍വ്യവസ്ഥയിൽ ആദ്യപാദത്തിൽ ഉണ്ടായത്. എന്നാൽ, 15 മുതൽ 16.7 ശതമാനം വരെ വളർച്ച സമ്പദ്‍വ്യവസ്ഥയിൽ ആദ്യപാദത്തിലുണ്ടാവുമെന്നായിരുന്നു ആർ.ബി.ഐ പ്രവചനം. എസ്.ബി.ഐയുടെ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് 15.7 ശതമാനം വളർച്ചയുണ്ടാവുമെന്നാണ് പ്രവചിച്ചത്.

ഒന്നാംപാദത്തിൽ വ്യവസായ മേഖലയിൽ 8.6 ശതമാനവും സേവനമേഖലയിൽ 17.6, കാർഷിക മേഖലയിൽ 4.5 ശതമാനവും വളർച്ചയുണ്ടായി. സ്വകാര്യ ഉപഭോഗം വർധിച്ചതാണ് സമ്പദ്‍വ്യവസ്ഥക്ക് കരുത്തായത്. ഇതിനൊപ്പം കോവിഡ് ​ഭീതി അകന്നതും വളർച്ചക്ക് സഹായകമായെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തിയിരുന്നു. 

Tags:    
News Summary - SBI Slashes This Year's Growth Forecast To Below 7%, Reflecting Gloomy Outlook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.