സൗദിയുടെ ക്രൂഡ് ഓയിൽ കയറ്റുമതി 2021 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

റിയാദ്: സൗദി അറേബ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതി 2021 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. തുടർച്ചയായി മൂന്ന് മാസമായി സൗദിയിൽനിന്നുള്ള കയറ്റുമതി ഇടിഞ്ഞിരുന്നു. ഉൽപാദനം കുറച്ചതാണ് പ്രധാന കാരണം. ഇന്ത്യയടക്കമുള്ള ഉപഭോക്താക്കൾ റഷ്യയിൽ നിന്നും വില കുറഞ്ഞ ക്രൂഡ് ഓയിൽ വാങ്ങുന്നതും ഇതിന് കാരണമായി.

സൗദിയുടെ ക്രൂഡ് കയറ്റുമതി മേയ് മാസത്തിൽ ഓരോ ദിവസവും 69 ലക്ഷം ബാരലായിരുന്നു. ജൂണിലിത് പ്രതിദിനം 68 ലക്ഷം ബാരലായി കുറഞ്ഞു. ഒപെകുമായുള്ള ധാരണപ്രകാരമാണ് സൗദി ഉൽപാദനവും കയറ്റുമതിയും കുറച്ചത്. വില ഇടിയാതെ നിയന്ത്രിച്ച് നിർത്തുകയായിരുന്നു ലക്ഷ്യം.

ഇതോടെ ഇന്ത്യയുൾപ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങൾ റഷ്യയെ സമീപിച്ചു. റഷ്യയിൽനിന്നുള്ള ചൈനയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയും ജൂണിൽ റെക്കോഡ് നിലയിലേക്ക് ഉയർന്നു. ചൈനയും ഇന്ത്യയും നേരത്തെ കാര്യമായി ഇറക്കുമതി നടത്തിയത് സൗദിയിൽ നിന്നായിരുന്നു. നിലവിൽ 10 ലക്ഷം ബാരലിന് താഴെയാണ് സൗദിയുടെ പ്രതിദിന ഉൽപാദനം. അതിനിയും കുറക്കാനാണ് സാധ്യത. 

Tags:    
News Summary - Saudi crude oil exports to lowest level since September 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.