രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

ന്യൂഡൽഹി: ആർ.ബി.ഐ വായ്പനയം പ്രഖ്യാപിക്കാനിരിക്കെ രൂപ നഷ്ട​ത്തോടെ വ്യാപാരം തുടങ്ങി. ഒരു മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 82.66ലാണ് ഡോളറിനെതിരെ രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ ദിവസം 82.61ലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചത്.

വൻതോതിൽ ഡോളർ പുറത്തേക്ക് ഒഴുകുന്നതാണ് രൂപയുടെ തിരിച്ചടിക്കുള്ള പ്രധാനകാരണം. യു.എസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ് വീണ്ടും പലിശനിരക്കുകൾ ഉയർത്താനുള്ള സാധ്യത നിക്ഷേപകരെ അമേരിക്കൻ വിപണിയിലേക്ക് ആകർഷിപ്പിക്കുന്നുണ്ട്.

അതേസമയം, വരും ദിവസങ്ങളിൽ രൂപയുടെ മൂല്യം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണയുടെ വില കുറയുന്നതാണ് രൂപക്ക് ഗുണകരമാവുക. ബ്രെന്റ് ക്രൂഡിന്റെ വ്യാപാരം 79 ഡോളറിലാണ് പുരോഗമിക്കുന്നത്. 

Tags:    
News Summary - Rupee Trades At Over A One-Month Low Of 82.72 Per Dollar Ahead Of RBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.