മുംബൈ: ഡോളറിനെതിരെ രൂപ വീണ്ടും കൂപ്പുകുത്തി. ബുധനാഴ്ച 39 പൈസ ഇടിഞ്ഞ് ഒരു ഡോളറിന് 87.46 രൂപ എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലാണ് ഇന്ത്യൻ കറൻസി. ട്രംപ് ഭരണകൂടത്തിന്റെ താരിഫ് പ്രഖ്യാപനത്തോടെ ഉടലെടുത്ത വ്യാപാര യുദ്ധം രൂപയെ കൂടുതൽ ദുർബലമാക്കുകയാണ്.
വിദേശ വിപണിയിൽ അമേരിക്കൻ കറൻസി ശക്തിപ്പെടുന്നതും ഇന്ത്യയിൽ റിസർവ് ബാങ്ക് പലിശ നിരക്ക് കുറക്കാനുള്ള സാധ്യതയുമെല്ലാം രൂപക്ക് തിരിച്ചടിയായി. ചൊവ്വാഴ്ച 87.07 എന്ന നിലയിൽ ക്ലോസ് ചെയ്ത രൂപ ഇന്നലെ വ്യാപാരത്തിനിടയിൽ 87.49ലേക്ക് പതിച്ചു. പിന്നീട് മൂന്നുപൈസ തിരിച്ചുപിടിച്ച് 87.46ൽ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.