സമ്പദ്‍വ്യവസ്ഥക്ക് ആശ്വാസം; റീടെയിൽ പണപ്പെരുപ്പം കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്തെ റീടെയിൽ പണപ്പെരുപ്പം കുറഞ്ഞു. ഏപ്രിൽ മാസത്തിലെ പണപ്പെരുപ്പം സംബന്ധിച്ച കണക്കുകളാണ് ദേശീയ സ്ഥിതിവിവര കണക്ക് മന്ത്രാലയം പുറത്തുവിട്ടത്. ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള റീടെയിൽ പണപ്പെരുപ്പം 4.70 ശതമാനമായാണ് കുറഞ്ഞത്. 18 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മാർച്ചിൽ 5.66 ശതമാനമായിരുന്നു പണപ്പെരുപ്പം.

ആർ.ബി.ഐ ലക്ഷ്യമിട്ട രണ്ട് ശതമാനത്തിനും ആറിനും ഇടക്കാണ് ഇപ്പോഴും പണപ്പെരുപ്പം തുടരുന്നത്. ഭക്ഷ്യവസ്തുക്കളുടെ വില കുറയുന്നതും എണ്ണവിലയിൽ കാര്യമായ വർധനയുണ്ടാകാത്തതുമാണ് പണപ്പെരുപ്പത്തെ സ്വാധീനിക്കുന്നത്. പണപ്പെരുപ്പം കുറഞ്ഞത് ആർ.ബി.ഐക്ക് ആശ്വാസമാണ് സമ്മാനിക്കുന്നത്.

പണപ്പെരുപ്പം ഉയർന്നതോടെ തുടർച്ചയായ മാസങ്ങളിൽ പലിശനിരക്കുകൾ ഉയർത്താൻ ആർ.ബി.ഐ നിർബന്ധിതമായിരുന്നു. എന്നാൽ, കഴിഞ്ഞ വായ്പ അവലോകന യോഗത്തിൽ ആർ.ബി.ഐ പലിശനിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. പണപ്പെരുപ്പം കുറഞ്ഞതോടെ വരും പാദങ്ങളിലും ആർ.ബി.ഐ പലിശനിരക്ക് ഉയർത്തിലെന്നാണ് സൂചന.

Tags:    
News Summary - Retail inflation in April drops to 18-month low of 4.7%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.