ക്രിപ്റ്റോ കറൻസി വ്യാപാരം ചൂതാട്ടമെന്ന് ആർ.ബി.ഐ ഗവർണർ

ന്യൂഡൽഹി: ക്രിപ്റ്റോ കറൻസി വ്യാപാരം ചൂതാട്ടമാണെന്നും രാജ്യത്ത് അത് പൂർണമായും നിരോധിക്കണമെന്നും ഗവർണർ ശക്തികാന്ത ദാസ്. ഊഹാപോഹങ്ങൾ അടിസ്ഥാനമാക്കിയാണ് ക്രിപ്റ്റോ കറൻസി വ്യാപാരം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് ടുഡേ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർ​ശം.

ബ്ലോക്ക്ചെയിൻ സാ​ങ്കേതികവിദ്യയെ പിന്തുണക്കണം. ഇതുപയോഗിച്ച് പ്രവർത്തിക്കുന്ന നിരവധി ആപ്ലിക്കേഷനുകളുണ്ട്. ചിലർ ക്രിപ്റ്റോ കറൻസിയെ ആസ്തിയായി കണക്കാക്കുന്നു. ചിലർക്ക് ഇത് ധനകാര്യ ഉൽപന്നമാണ്. എന്നാൽ, മൂല്യമില്ലാത്ത വസ്തുവാണ് ക്രിപ്റ്റോ കറൻസിയെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യത്ത് ചൂതാട്ടം അനുവദിക്കുന്നില്ല. ഇത് അനുവദിക്കുന്നുണ്ടെങ്കിൽ നിയമങ്ങൾ പാലിച്ച് മാത്രമാണ് അനുവദിക്കേണ്ടത്. ധനകാര്യ ഉൽപന്നമല്ല ക്രിപ്റ്റോ കറൻസി. ആർ.ബി.ഐയുടെ അനുമതിയില്ലാതെ ക്രിപ്റ്റോ കറൻസി വ്യാപാരം അനുവദിക്കരുത്.

Tags:    
News Summary - RBI Governor says cryptocurrency trading is gambling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.