ഇന്ത്യയുടെ ജി.ഡി.പി കുറയുമെന്ന് പ്രവചനം

മുബൈ: ഇന്ത്യയുടെ 2022-2023 സാമ്പത്തിക വർഷത്തെ മൊത്തം ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 7.3 ശതമാനമായി കുറയുമെന്ന് ആഭ്യന്തര റേറ്റിങ് ഏജൻസിയായ ക്രിസിൽ റിപ്പോർട്ട്. ഈ സാമ്പത്തിക വർഷത്തെ ജി.ഡി.പി 7.8 ശതമാനമായിരിക്കുമെന്ന നേരത്തെ പുറത്തുവിട്ട കണക്കിലാണ് ക്രിസിൽ മാറ്റംവരുത്തിയത്. ഇന്ധനവിലവർധനവ്, കയറ്റുമതി കുറയുന്നത്, ഉയർന്ന പണപ്പെരുപ്പം തുടങ്ങിയ കാരണങ്ങളാണ് ചൂണ്ടികാണിച്ചാണ് ജി.ഡി.പി കുറയുമെന്ന് ക്രിസിൽ പ്രവചിച്ചിരിക്കുന്നത്.

ഈ സാമ്പത്തിക വർഷം ജി.ഡി.പി വളർച്ച 7.2 ശതമാനമായിരിക്കുമെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കിനോട് ചേർന്നുനിൽക്കുന്നതാണ് ക്രിസിലിന്‍റെ പ്രവചനം. കഴിഞ്ഞ സാമ്പത്തിക വർഷം 5.5 ശതമാനമായിരുന്നു പണപ്പെരുപ്പം. എന്നാൽ ഇത്തവണ ശരാശരി 6.8ശതമാനമായി പണപ്പെരുപ്പം ഉ‍യർന്നതും ജി.ഡി.പി കുറയുന്നതിന് കാരണമാകുമെന്നും ക്രിസിൽ അഭിപ്രായപ്പെടുന്നു

Tags:    
News Summary - Prediction on india GDP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.