തിരുവനന്തപുരം: നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്.ഇ.എം) പദ്ധതിയുടെ ഭാഗമായി നോര്‍ക്ക റൂട്ട്സ് സംസ്ഥാന വനിത വികസന കോര്‍പറേഷനുമായി ചേര്‍ന്ന് നടപ്പാക്കിവരുന്ന വനിതാമിത്ര-സംരംഭക വായ്പാ പദ്ധതിയുടെ കരാര്‍ പുതുക്കി. എന്‍.ഡി.പി.ആര്.ഇ.എം പദ്ധതിയുടെ ഭാഗമായി പ്രവാസി വനിത സംരംഭകര്‍ക്ക് മാത്രമായുള്ള പദ്ധതിയാണിത്. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അജിത് കോളശ്ശേരിയും വനിത വികസന കോര്പറേഷന് മാനേജിങ് ഡയറക്ടര്‍ ബിന്ദു വി.സിയും തമ്മിൽ കരാര്‍ കൈമാറി. 2028 മാര്‍ച്ച് വരെയാണ് പുതിയ കരാര്‍.
രണ്ടുവര്‍ഷമെങ്കിലും വിദേശത്ത് ജോലിചെയ്തു മടങ്ങിയെത്തിയ പ്രവാസി വനിതകള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുളളവയുടെ വിപുലീകരണത്തിനും പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. സംരംഭങ്ങള്‍ക്ക് 30 ലക്ഷം രൂപവരെയുളള വായ്പകള്‍ പദ്ധതിവഴി ലഭിക്കും. കൃത്യമായ വായ്പാതിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും നോര്‍ക്ക റൂട്ട്സില്‍ നിന്നും മൂന്ന് ശതമാനം പലിശ സബ്സിഡിയും പുറമേ വനിത വികസന കോര്പറേഷന് നല്കുന്ന പലിശ സബ്സിഡിയും ലഭിക്കും.
വനിത വികസന കോർപറേഷന്റെ www.kswdc.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. എന്‍.ഡി.പി.ആര്.ഇ.എം, വനിതാമിത്ര പദ്ധതികള്‍ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്ക് നോര്‍ക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സർവിസ്) ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.