മ​ണ്ണൂ​ത്തി​യി​ലെ ലൈ​വ്​​സ്​​റ്റോ​ക്ക്​​ ഫാം

ചാണകവും ഗോമൂത്രവും വ്യാവസായികാടിസ്ഥാനത്തിൽ വിൽക്കാൻ നീതി ആയോഗ്​; ഗോശാല സമ്പദ്​വ്യവസ്ഥ വരുന്നു

ന്യൂഡൽഹി: ചാണകവും ഗോമൂത്രവും വ്യാവസായികാടിസ്ഥാനത്തിൽ വിൽക്കാനൊരുങ്ങി നീതി ആയോഗ്​. ഇവയു​ടെ വിൽപന പ്രോൽസാഹിപ്പിക്കാനായി ഗോശാല സമ്പദ്​വ്യവസ്ഥ രൂപീകരിക്കാൻ ഒരുങ്ങുകയാണ്​ നീതി ആയോഗ്​. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഗോമൂത്രത്തി​നും ചാണകത്തിനും വിപണി കണ്ടെത്തുകയാണ്​ ​ നീതി ആയോഗി​െൻറ ലക്ഷ്യം.

ഇതിനായി നീതി ആയോഗ്​ അംഗം രമേഷ്​ ചാണ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം രാജ്യത്തെ വിവിധ ഗോശാലകൾ സന്ദർശിച്ച്​ അവിടത്തെ സ്ഥിതിഗതികൾ വിലയിരുത്തി റിപ്പോർട്ട്​ തയാറാക്കിയെന്നാണ്​ വിവരം. ഈ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാവും നീതി ആയോഗ്​ ഗോശാല സമ്പദ്​വ്യവസ്ഥയിലേക്കുള്ള പദ്ധതി തയാറാക്കുക.

വൈകാതെ ഇതുസംബന്ധിച്ച റിപ്പോർട്ട്​ നീതി ആയോഗിൽ സമർപ്പിക്കപ്പെടുമെന്നും അതി​െൻറ അടിസ്ഥാനത്തിൽ പദ്ധതി തയാറാക്കുമെന്നും അധികൃതർ അറിയിച്ചു. ഫാർമസ്യൂട്ടിക്കൾ, ഹെർബൽ ഉൽപന്നങ്ങൾ എന്നിവ നിർമ്മിക്കുന്നതിന്​ ഗോമൂത്രം ആവശ്യമാണ്​. ചാണകം ശ്​മശാനങ്ങളിൽ ഉപയോഗിക്കാം. ഇത്തരത്തിൽ ഗോമൂത്രവും ചാണകവും വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിച്ച്​ വിതരണം ചെയ്യുന്നതിനാണ്​ നീതി ആയോഗ്​ പ്രാമുഖ്യം നൽകുന്നത്​​.

Tags:    
News Summary - Niti Aayog working on road map to develop Gaushala economy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.