അടുത്ത രണ്ട് വർഷം ഇന്ത്യയുടെ ജി.ഡി.പിയും കുറയും

ന്യൂഡൽഹി: അടുത്ത രണ്ട് വർഷത്തേക്കുള്ള ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ അനുമാനം കുറച്ച് മോർഗൻ സ്റ്റാൻലി. രണ്ട് സാമ്പത്തിക വർഷത്തിലും ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ പ്രതീക്ഷിച്ച വളർച്ചയുണ്ടാവില്ലെന്നാണ് റേറ്റിങ് ഏജൻസിയായ മോർഗൻ സ്റ്റാൻലി വ്യക്തമാക്കുന്നത്. എണ്ണവില ഉയർന്നതും സാധനങ്ങളുടെ ആവശ്യകതയിലുണ്ടായ കുറവുമാണ് ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായ ഇന്ത്യയുടെ തിരിച്ചടിക്കുള്ള കാരണം.

2023 സാമ്പത്തിക വർഷത്തിൽ 7.6 ശതമാനമായിരിക്കും ജി.ഡി.പി വളർച്ചാ നിരക്ക്. 2024ൽ ഇത് 6.7 ശതമാനവുമായിരിക്കും. 30 ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് എണ്ണവില ഉയർന്നതും ഇതുമൂലം പണപ്പെരുപ്പം വർധിച്ചതുമാണ് ഇന്ത്യയുടെ വളർച്ച അനുമാനം കുറക്കാനുള്ള പ്രധാനകാരണം.

പണപ്പെരുപ്പവും കറന്റ് അക്കൗണ്ട് കമ്മിയുമാണ് ഇന്ത്യക്ക് മുന്നിലെ പ്രധാനവെല്ലുവിളികൾ. പണപ്പെരുപ്പം ഉയരാനുള്ള സാധ്യതകൾ മുന്നിൽകണ്ട് ആർ.ബി.ഐ ദിവസങ്ങൾ മുമ്പ് പലിശനിരക്കുകൾ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത നഷ്ടം നേരിട്ടിരുന്നു.

Tags:    
News Summary - Morgan Stanley cuts India GDP growth forecasts on inflation, global slowdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.