ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി എണ്ണ കമ്പനികൾ. 19കിലോ വാണിജ്യ സിലിണ്ടറിന് 15 രൂപയുടെ വർധനയാണ് വരുത്തിയിരിക്കുന്നത്. അതേസമയം, ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികൾ പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തുന്നത്.
ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1,769.50 രൂപയായി ഉയർന്നു. അതേസമയം, എണ്ണകമ്പനികൾ വിമാന ഇന്ധനവില കുറച്ചിട്ടുണ്ട്. ഏവിയേഷൻ ഫ്യൂവലിന്റെ വില കിലോ ലിറ്ററിന് 1221 രൂപയായാണ് കുറച്ചത്. തുടർച്ചയായി നാലാം തവണയാണ് വിമാന ഇന്ധനത്തിന്റെ വില കുറക്കുന്നത്. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വരും.
ധനമന്ത്രി നിർമല സീതാരാമൻ രണ്ടാം നരേന്ദ്ര മോദി സർക്കാറിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് നികുതി കുറച്ച് ഇന്ധനവില പിടിച്ചുനിർത്താനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമോയെന്ന് എല്ലാവരും ഉറ്റുനോക്കുന്നുണ്ട്. നേരത്തെ എണ്ണകമ്പനികൾ ഇന്ധനവില കുറക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നുവെങ്കിലും വാർത്തകൾക്ക് സ്ഥിരീകരണം നൽകാൻ ഒരു കമ്പനിയും ഇതുവരെ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.