ന്യൂഡൽഹി: പൊതുമേഖല സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി) കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിതമായി 7,324.34 കോടി രൂപ കേന്ദ്ര സർക്കാറിന് കൈമാറി. ധനമന്ത്രി നിർമല സീതാരാമൻ ചെക്ക് ഏറ്റുവാങ്ങി.
ആഗസ്റ്റ് 26ന് നടന്ന വാർഷിക പൊതുയോഗത്തിൽ ലാഭവിഹിതം അംഗീകരിച്ചിരുന്നു. ധനകാര്യ സേവന വകുപ്പ് സെക്രട്ടറി എം. നാഗരാജു, ജോയന്റ് സെക്രട്ടറി പർശന്ത് കുമാർ ഗോയൽ, കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ എൽ.ഐ.സി സി.ഇ.ഒയും എം.ഡിയുമായ ആർ. ദൊരൈസ്വാമി ധനമന്ത്രിക്ക് ലാഭവിഹിത ചെക്ക് സമർപ്പിച്ചു. മാർച്ച് 31ന് എൽ.ഐ.സിയുടെ ആസ്തി മൂല്യം 56.23 ലക്ഷം കോടി രൂപയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.