കിഫ്ബിയെ വാനോളം പുകഴ്ത്തി ധനമന്ത്രി; വികസനത്തിന് അത്ഭുതകരമായ വേഗം നൽകിയെന്ന്

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് അത്ഭുതകരമായ വേഗം നൽകിയ സ്ഥാപനമാണ് കിഫ്ബിയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പതിറ്റാണ്ടുകൾക്ക് അപ്പുറത്ത് മാത്രം സാധ്യമായ വികസനങ്ങൾ യാഥാർഥ്യമാക്കാൻ കിഫ്ബിയിലൂടെ സാധിച്ചെന്നും മന്ത്രി വ്യക്തമാക്കി.

74,009.55 കോടി രൂപയുടെ 993 വൻകിട പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്. ഇവയിൽ 54,000 കോടി രൂപയുടെ 986 പദ്ധതികൾ നിർമാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. ഇതിൽ 6,021 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയായിട്ടുണ്ട്. 24,931 കോടി രൂപയുടെ 543 ടെണ്ടറുകൾ നടപടികൾ പൂർത്തീകരിച്ചു. 3064 കോടി രൂപയുടെ 55 പദ്ധതികൾ ടെണ്ടർ ചെയ്തു.

2017-18ൽ കിഫ്ബി പദ്ധതികൾക്ക് ചെലവഴിച്ചത് 442.67 കോടി രൂപ ചെലവഴിച്ചു. 2018-19ൽ 1069 കോടിയും 2019-20ൽ 3502.5 കോടിയും 2020-21ൽ 5484.81 കോടിയും 2021-22ൽ 8459.67 കോടിയും 2022-23ൽ 3842.89 കോടിയും ചെലവഴിച്ചെന്ന് ധനമന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Kerala budget 2023: Finance Minister praises Kifbi; That has given amazing speed to the development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.