നിങ്ങളുടെ പണം കൈയിൽ തന്നെ വെക്കുക, ഇപ്പോൾ ടി.വിയും ഫ്രിഡ്ജും വാങ്ങേണ്ട -മാന്ദ്യത്തെ കുറിച്ച് മുന്നറിയിപ്പുമായി ജെഫ് ബെസോസ്

ന്യൂയോർക്: ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാകാൻ പോവുകയാണെന്ന മുന്നറിയിപ്പുമായി ആമസോൻ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസ്. വൻതോതിൽ പണം ചെലവഴിച്ച് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്നാണ് ബെസോസിന്റെ നിർദേശം. അതിനു പകരം ഉപയോക്താക്കൾ പണം കൈയിൽ തന്നെ സൂക്ഷിക്കണമെന്നും വരും മാസങ്ങളിൽ അനാവശ്യ പണച്ചെലവ് ഒഴിവാക്കണമെന്നും ബെസോസ് പറഞ്ഞു.

മാന്ദ്യം തുടങ്ങുന്ന കാലമായതിനാൽ അമേരിക്കയിലെ കുടുംബങ്ങൾ കാറും ടെലിവിഷനും ഫ്രിഡ്ജും പോലുള്ളവ വാങ്ങുന്നത് ഒഴിവാക്കണമെന്നും ഇദ്ദേഹം ഉപദേശിച്ചു. സമ്പത്ത് കാലത്ത് സൂക്ഷിച്ചുവെച്ചാൽ ആപത്ത് കാലത്ത് ആ പണം ഉപകരിക്കുമെന്നാണ് ബെസോസിന്റെ നയം.

''വലിയ സ്ക്രീനുള്ള ടെലിവിഷൻ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ കുറച്ചു സമയം കാത്തിരിക്കണം. വാഹനങ്ങളുടെയും മറ്റും കാര്യവും ഇതുതന്നെ. നല്ല രീതിയിലല്ല, സമ്പദ്‍വ്യവസ്ഥയുടെ പോക്കെന്നും ബെസോസ് സി.എൻ.എൻ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Tags:    
News Summary - Jeff Bezos warns of recession, advises people not to buy TV, fridge this holiday season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.