2025ൽ നേട്ടമുണ്ടാക്കാൻ വെള്ളിയിൽ നിക്ഷേപിക്കാം....

നിക്ഷേപം നടത്തുന്നതിന് വേണ്ടിയുള്ള ലോഹങ്ങളെ പരിഗണിക്കുമ്പോൾ എല്ലാവരും മുന്തിയ പരിഗണന നൽകുക സ്വർണത്തിനാവും. എന്നാൽ, പാവപ്പെട്ടവന്റെ സ്വർണം എന്ന പേരിൽ അറിയപ്പെടുന്ന വെള്ളിയിൽ ബുദ്ധിപൂർവം നിക്ഷേപിച്ചാൽ വൻ നേട്ടമുണ്ടാക്കാനാവുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

സ്വർണം നിക്ഷേപമായും ആഭരണമായും മാത്രമാണ് സാധാരണയായി ഉപയോഗിക്കാറ്. എന്നാൽ, വെള്ളി ഇതുപോലെയല്ല. വെള്ളിയുടെ ആവശ്യകതയിൽ 65 മുതൽ 70 ശതമാനം വരെയും വാണിജ്യ മേഖലയിൽ നിന്നാണ് വരുന്നത്. സ്മാർട്ട്ഫോണുകൾ മുതൽ സോളാർ പാനലുകൾ വരെ വിവിധ ഉൽപന്നങ്ങൾ നിർമിക്കാൻ വെള്ളി ഉപയോഗിക്കാറുണ്ട്.

കഴിഞ്ഞ കുറേ വർഷങ്ങളായി വെള്ളിയുടെ ആവശ്യകത വർധിക്കുകയാണ്. ഇതിൽ കാര്യമായ കുറവുണ്ടായിട്ടില്ല. ഈയൊരു സാഹചര്യത്തിൽ വെള്ളിയിൽ നിക്ഷേപിക്കുന്നത് ഗുണകരമാവുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. 2023ൽ 78,600 രൂപയായിരുന്നു ഒരു കിലോ ഗ്രാം വെള്ളിയുടെ വില. 2024 അവസാനിക്കുമ്പോൾ വെള്ളിയുടെ വില 95,700 രൂപയായി ഉയർന്നിട്ടുണ്ട്. 2023ൽ വെള്ളിയിൽ നിക്ഷേപിച്ചവർക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഈ രീതി വരും വർഷങ്ങളിലും തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്.

എന്നാൽ, വെള്ളിയിൽ നിക്ഷേപിക്കുമ്പോൾ ചില വെല്ലുവിളികളേയും നിക്ഷേപകർ അഭിമുഖീകരിക്കേണ്ടി വരും.അതിലൊന്ന് വിലയിൽ ഉണ്ടാവുന്ന വ്യതിയാനങ്ങളാണ്. 2008ൽ ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പൾ വെള്ളിയുടെ വില വൻതോതിൽ കുറഞ്ഞിരുന്നു. ഈ രീതിയിൽ വിലയിൽ വൻതോതിൽ വ്യതിയാനങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഇത്തരം ചാഞ്ചാട്ടങ്ങളെ നിക്ഷേപകർ കരുതിയിരിക്കണം.

Tags:    
News Summary - Is Silver a Good Investment in 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.