വ്യാവസായികോൽപാദന വളർച്ചാ നിരക്കിൽ ഇടിവ്

ന്യൂഡൽഹി: രാജ്യത്തെ വ്യാവസായികോൽപാദന വളർച്ചാ നിരക്ക് ജൂണിൽ മൂന്ന് മാസത്തെ താഴ്ന്ന നിലയിൽ എത്തി. 3.7 ശതമാനമാണ് ജൂണിലെ വളർച്ചാ നിരക്ക്.

ഉൽപാദന മേഖലയുടെ മോശം പ്രകടനമാണ് ഇടിവിന് മുഖ്യകാരണം. ഇതിന് മുമ്പുള്ള കുറഞ്ഞ നിരക്ക് ഈ വർഷം മാർച്ചിലായിരുന്നു. 1.9 ശതമാനമായിരുന്നു മാർച്ചിലെ വളർച്ചാ നിരക്ക്. ഏപ്രിലിൽ 4.5 ശതമാനമായും മെയ് മാസത്തിൽ 5.3 ശതമാനമായും വളർച്ചാ നിരക്ക് ഉയർന്നു.

നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) വ്യാവസായികോൽപാദന വളർച്ചാ നിരക്ക് 4.5 ശതമാനമാണ്. അതേസമയം, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 12.9 ശതമാനമായിരുന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻ.എസ്.ഒ) പുറത്തുവിട്ട കണക്ക് പ്രകാരം ഉൽപാദന മേഖല ജൂണിൽ 3.1 ശതമാനമാണ് വളർച്ച നേടിയത്. ഒരു വർഷം മുമ്പ് 12.9 ശതമാനമായിരുന്നു വളർച്ച. വൈദ്യുതോൽപാദനം ജൂണിൽ 4.2 ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ വർഷം ഇത് 16.4 ശതമാനമായിരുന്നു.

Tags:    
News Summary - Industrial production rises 3.7% in June against 5.3% in May: NSO data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.