എൽ.ഐ.സിയിൽ നിക്ഷേപിക്കുന്നതിൽ നിന്ന്​ ചൈനീസ്​ കമ്പനികളെ വിലക്കാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: എൽ.ഐ.സിയിൽ ചൈനീസ്​ കമ്പനികളുടെ നിക്ഷേപം ഒഴിവാക്കാനുള്ള നീക്കങ്ങൾക്ക്​ തുടക്കമിട്ട്​ കേന്ദ്രസർക്കാർ. ലൈഫ്​ ഇൻഷൂറൻസ്​ കോർപ്പറേ​ഷന്‍റെ ഐ.പി.ഒ വരു​േമ്പാൾ ചൈനീസ്​ കമ്പനികൾ നിക്ഷേപം നടത്തുന്നത്​ ഒഴിവാക്കാനുള്ള നീക്കത്തിന്​ സർക്കാർ തുടക്കമിട്ടുവെന്ന്​ മുതിർന്ന ഉദ്യോഗസ്ഥർ റോയി​േട്ടഴ്​സിനോട്​ പ്രതികരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ്​ കേന്ദ്രസർക്കാർ നടപടി.

ഇന്ത്യൻ ഇൻഷൂറൻസ്​ മേഖലയിലെ ഏറ്റവും വലിയ സ്ഥാപനമാണ്​ എൽ.ഐ.സി. രാജ്യത്തെ ഇൻഷൂറൻസ്​ വിപണിയുടെ 60 ശതമാനവും നിലവിൽ എൽ.ഐ.സിയുടെ കൈയിലാണ്​. ഏകദേശം 500 ബില്യൺ ഡോളറാണ്​ എൽ.ഐ.സിയുടെ ആകെ ആസ്​തി. നിലവിൽ 12.2 ബില്യൺ ഡോളറിന്‍റെ ഓഹരി വിൽപനക്കാണ്​ കമ്പനി ഒരുങ്ങുന്നത്​.

നിലവിലെ നിയമമനുസരിച്ച്​ എൽ.ഐ.സിയിൽ വിദേശ നിക്ഷേപകർക്ക്​ പണമിറക്കാനാവില്ല. എന്നാൽ, വിദേശ നിക്ഷേപക സ്ഥാപനങ്ങൾക്ക്​ 20 ശതമാനം ഓഹരി വിൽക്കാൻ കേന്ദ്രസർക്കാറിന്​ പദ്ധതിയിട്ടുണ്ട്​. ഇതിൽ നിന്നും ചൈനയെ മാറ്റിനിർത്താനാണ്​ കേന്ദ്രസർക്കാറിന്‍റെ നീക്കം. കഴിഞ്ഞ വർഷം ഗാൽവാൻ താഴ്​വരയിൽ ഉൾപ്പടെ സംഘർഷമുണ്ടായതോടെ ഇന്ത്യ-ചൈന ബന്ധം മോശമായിരുന്നു.

Tags:    
News Summary - India likely to block Chinese investment in insurance giant LIC's IPO: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.