പച്ചക്കറി വില കുറഞ്ഞു; ഇന്ത്യയിൽ റീടെയിൽ പണപ്പെരുപ്പം 16 മാസത്തിനിടയിലെ കുറഞ്ഞ നിരക്കിൽ

ന്യൂഡൽഹി: ഇന്ത്യയിലെ റീടെയിൽ പണപ്പെരുപ്പം 16 മാസത്തിനിടയിലെ കുറഞ്ഞ നിരക്കിൽ. ജനുവരിയിൽ 4.06 ശതമാനമാണ്​ റീടെയിൽ പണപ്പെരുപ്പം. ഉപഭോകൃത്​ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറിൽ 4.59 ശതമാനമായിരുന്നു.

ഭക്ഷ്യവസ്​തുക്കളുടെ പണപ്പെരുപ്പം 20 ശതമാനത്തെ കുറഞ്ഞ നിരക്കായ 1.89 ശതമാനത്തിലെത്തി. പച്ചക്കറി വില കുറഞ്ഞതാണ്​ ഭക്ഷ്യവസ്​തുക്കളുടെ പണപ്പെരുപ്പത്തെ സ്വാധീനിക്കുന്നത്​. ഗ്രാമീണ മേഖലയിൽ 3.23 ശതമാനവും നഗരമേഖലയിൽ 5.06 ശതമാനവുമാണ്​ പണപ്പെരുപ്പം.

പച്ചക്കറി വില പ്രതീക്ഷിച്ചതിലും കുറയുന്നത്​്​ പണപ്പെരുപ്പം ലക്ഷ്യത്തിലെത്തുന്നതിന്​ കാരണമായേക്കുമെന്നും ആർ.ബി.ഐ വ്യക്​തമാക്കിയിരുന്നു. 

Tags:    
News Summary - India January retail inflation at 16-month low of 4.06%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.