എത്ര സ്വർണം കൈവശം വെക്കാം ?; നിയമങ്ങൾ പറയുന്നതെന്ത്

ഇന്ത്യക്കാരെ സംബന്ധിച്ചടുത്തോളം ഏറ്റവും ​മൂല്യമേറിയ ലോഹമാണ് സ്വർണം. ആഭരണമായും നിക്ഷേപമായുമെല്ലാം നമ്മൾ സ്വർണം ഉപയോഗിക്കാറു​ണ്ട്. രാജ്യത്ത് ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി പരിഗണിക്കുന്നതും സ്വർണത്തേയാണ്.

എന്നാൽ, എത്രത്തോളം സ്വർണാഭരണങ്ങൾ കൈവശംവെക്കാമെന്നത് സംബന്ധിച്ച പലപ്പോഴും ജനങ്ങൾക്ക് അറിവുണ്ടാവണമെന്നില്ല. ഇന്ത്യയിൽ സ്വർണം കൈവശം വെക്കുന്നതിന് നിയന്ത്രണങ്ങളില്ല. പക്ഷേ കൃത്യമായ രേഖകൾ വേണമെന്ന് മാത്രം. അതേസമയം രേഖകളില്ലാതെ തന്നെ ആളുകൾക്ക് സ്വർണാഭരണങ്ങൾ കൈവശം വെക്കാം.

നിലവി​ലെ നിയമം അനുസരിച്ച് വിവാഹിതയായ ഒരു സ്ത്രീക്ക് 500 ഗ്രാം (62.5 പവൻ) സ്വർണം വരെ രേഖകളില്ലാതെ കൈവശം വെക്കാം. വിവാഹിതയല്ലാത്ത സ്ത്രീക്ക് 250 ഗ്രാം(31.25 പവൻ)സ്വർണമാണ് ഇത്തരത്തിൽ കൈവശംവെക്കാനാവുക. അതേസമയം, പുരുഷൻമാർക്ക് 100 ഗ്രാം (12.5 പവൻ) സ്വർണവും കൈവശം വെക്കാം.

അതേസമയം സ്വർണത്തിന്റെ നിക്ഷേപത്തിന് നികുതി ബാധകമാണ്. സ്വർണം മൂന്ന് വർഷത്തിൽ കൂടുതൽ സമയം കൈവശം ​വെക്കുകയാണെങ്കിൽ ലോങ് ടേം കാപ്പിറ്റൽ ഗെയിൻ ടാക്സ് ചുമത്തും. 20 ശതമാനം നികുതിയാണ് ചുമത്തുക. ഗോൾഡ് ഇ.ടി.എഫിനും മ്യൂച്ചൽ ഫണ്ടിനും നികുതി ബാധകമാണ്.

Tags:    
News Summary - Guidelines for Gold: You have also kept gold in the house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.