ജി.എസ്.ടി വരുമാനത്തിൽ 12 ശതമാനം വർധന; ജൂണിൽ 1.61 ലക്ഷം കോടി വരുമാനം

ന്യൂഡൽഹി: രാജ്യത്തെ ജി.എസ്.ടി വരുമാനത്തിൽ വർധന. 12 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 1.61 ലക്ഷം കോടിയാണ് ​ജൂണിലെ ജി.എസ്.ടി വരുമാനം ഉയർന്നത്. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ജി.എസ്.ടി പിരിവിലെ കണക്കുകൾ പുറത്ത് വിട്ടത്. കഴിഞ്ഞ ജൂലൈയുമായി താരതമ്യം ചെയ്യുമ്പോഴാണ് വർധന രേ​ഖപ്പെടുത്തിയത്

ജി.എസ്.ടി നിലവിൽ വന്നതിന് ശേഷം ഇത് ഏഴാം തവണയാണ് വരുമാനം 1.50 ലക്ഷം കോടി കടക്കുന്നത്. ജൂണിൽ പിരിച്ചെടുത്ത പണത്തിൽ 31,013 കോടി രൂപ സെൻട്രൽ ജി.എസ്.ടിയാണ്. സംസ്ഥാനങ്ങൾ 38,292 കോടി രൂപ ജി.എസ്.ടി പിരിച്ചെടുത്തു. ഐ.ജി.എസ്.ടിയായി 80,292 കോടിയും പിരിച്ചെടുത്തു. സെസായി 11,900 കോടിയും പിരിച്ചെടുത്തു. 

Tags:    
News Summary - GST collection grows 12% to over ₹1.61 lakh crore in June: Ministry of Finance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.