ഐ.ഡി.ബി.ഐ ബാങ്കിൽ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: വിദേശനിക്ഷേപകർക്ക് ഐ.ഡി.ബി.ഐ ബാങ്കിന്റെ 51 ശതമാനം ഓഹരി വാങ്ങാൻ അനുമതി നൽകി കേന്ദ്രസർക്കാർ. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. വിദേശ ഫണ്ടുകളുടേയും നിക്ഷേപക സ്ഥാപനങ്ങളുടേയും കൺസോട്യത്തിനാണ് അനുമതി.

നിലവിലെ ആർ.ബി.ഐ ചട്ടപ്രകാരം പുതിയ സ്വകാര്യ ബാങ്കുകളിൽ വിദേശ നിക്ഷേപം അനുവദിക്കുന്നില്ല. എന്നാൽ, ഐ.ഡി.ബി.ഐ ബാങ്ക് പുതിയ ബാങ്ക് അല്ലാത്തതിനാൽ ഈ നിയന്ത്രണം ബാധകമാവില്ലെന്നാണ് കേ​ന്ദ്രസർക്കാർ അറിയിക്കുന്നത്.

ഐ.ഡി.ബി.ഐ ബാങ്കുമായി ലയിച്ച ബാങ്കിങ്ങിതര കമ്പനിയുടെ ഓഹരികൾക്ക് അഞ്ച് വർഷത്തെ ലോക്ക്-ഇൻ പിരീയഡ് ഏർപ്പെടുത്തിയ തീരുമാനവും പിൻവലിക്കുമെന്നാണ് സൂചന. കേന്ദ്രസർക്കാറും ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷനുമാണ് ഐ.ഡി.ബി.ഐ ബാങ്കിലെ 94.71 ശതമാനം ഓഹരികളുടെ ഉടമസ്ഥർ. ഇതിൽ 60 ശതമാനം വിൽക്കാനാണ് കേന്ദ്രസർക്കാർ ഇപ്പോൾ നീക്കം തുടങ്ങിയിരിക്കുന്നത്. 

Tags:    
News Summary - Govt to allow foreign funds to own over 51% in IDBI Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.