ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.3 ശതമാനമായി കുറഞ്ഞു. ഉൽപാദന, ഖനന മേഖലകളിലെ മോശം പ്രകടനമാണ് ഇതിന് കാരണമായതെന്ന് നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എൻ.എസ്.ഒ) ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, 2022 ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ ചൈന 3.9 ശതമാനം സാമ്പത്തിക വളർച്ചയാണ് രേഖപ്പെടുത്തിയതെന്നതിനാൽ ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി തുടരുന്നു.
2021-22 ജൂലൈ-സെപ്റ്റംബർ പാദ വളർച്ച 8.4 ശതമാനമായിരുന്നു. ഈ സാമ്പത്തിക വർഷം ഏപ്രിൽ-ജൂൺ പാദത്തിൽ ജി.ഡി.പി 13.5 ശതമാനമായി വർധിച്ചു.
ഈ മാസം ആദ്യം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ജി.ഡി.പി വളർച്ച 6.1-6.3 ശതമാനമായി കണക്കാക്കിയിരുന്നു.
മൊത്ത ആഭ്യന്തര ഉൽപാദനം 2022-23ൽ 38.17 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു. 2021-22 ലെ 35.89 ലക്ഷം കോടി രൂപയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.