നാലാം പാദത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച നാല് ശതമാനമായി കുറയുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച നാല് ശതമാനമായി കുറയുമെന്ന് പ്രവചനം. സാമ്പത്തിക വർഷത്തിൽ ഏഴ് ശതമാനമെന്ന മുൻ പ്രവചനത്തിലേക്ക് എത്താൻ സമ്പദ്‍വ്യവസ്ഥക്ക് കഴിയില്ലെന്നാണ് വിലയിരുത്തൽ. സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 13.2 ശതമാനം നിരക്കിലും രണ്ടാം പാദത്തിൽ 6.3 ശതമാനം നിരക്കിലും മൂന്നാം പാദത്തിൽ 4.4 ശതമാനം നിരക്കിലുമാണ് സമ്പദ്‍വ്യവസ്ഥ വളർന്നത്. നാലാം പാദത്തിൽ വളർച്ച വീണ്ടും കുറയുമെന്നാണ് പ്രവചനം.

ഇന്ത്യൻ റേറ്റിങ് അനലിസ്റ്റായ പാരാസ് ജാസരായിയാണ് ഇതുസംബന്ധിച്ച് പ്രവചനം നടത്തിയിരിക്കുന്നത്. അതേസമയം, സമ്പദ്‍വ്യവസ്ഥയിൽ ഈ വർഷം 7.1 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് സ്ഥിതിവിവര കണക്കുമന്ത്രാലയത്തിന്റെ വിലയിരുത്തൽ.

കടുത്ത ചൂടും കാലാവസ്ഥ മാറ്റങ്ങളും ഇന്ത്യയുടെ കാർഷികോൽപാദനത്തെ ബാധിക്കുമെന്ന് വിലയിരുത്തലുണ്ട്. ഇത് ജി.ഡി.പിയേയും സ്വാധീനിക്കും. പണപ്പെരുപ്പം ഉയർന്നു നിൽക്കുന്നത് ഗ്രാമീണ മേഖലയുടെ ഡിമാൻഡിനെ സ്വാധീനിക്കുന്നുണ്ട്. 

Tags:    
News Summary - GDP growth may print at about 4% in Q4, says new report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.