ജൂൺ ഒന്ന് മുതൽ സാമ്പത്തികമേഖലയിൽ നിരവധി മാറ്റങ്ങൾ നിലവിൽ വരികയാണ്. ആധാറിൽ തുടങ്ങി ആദായ നികുതിയിൽ വരെ മാറ്റങ്ങളുണ്ട്. ഇ.പി.എഫ്.ഒ നിന്ന് പണം പിൻവലിക്കൽ ഇനി എ.ടി.എം വഴിയാകും. ഇതിനൊപ്പം ടി.ഡി.എസ് ഡെഡ്ലൈൻ, സെബിയുടെ പുതിയ നിയമം എന്നിവയെല്ലാം ജൂണിൽ നിലവിൽ വരുന്ന പ്രധാനമാറ്റങ്ങളാണ്.
പി.എഫ് ഫണ്ടുകൾ യു.പി.ഐ ഉപയോഗിച്ചും എ.ടി.എമ്മുകൾ വഴിയും പിൻവലിക്കാവുന്ന പുതിയ സംവിധാനത്തിന് ജൂണിൽ തുടക്കമാവകും. യു.പി.ഐ പ്ലാറ്റ്ഫോമുകൾ വഴി ഇ.പി.എഫ്.ഒയുടെ ബാലൻസ് പരിശോധിക്കാനും സാധിക്കും
ടി.ഡി.എസ് സർട്ടിഫിക്കറ്റുകൾ നൽകാനുള്ളഅവസാന തീയതി 2025 ജൂൺ 15 ആയി നിശ്ചയിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ആദായ നികുതി ഈടാക്കുന്നുണ്ടെന്നത് തൊഴിലുടമ നൽകുന്ന സർട്ടിഫിക്കറ്റാണിത്. ഇത് ജൂൺ 15നകം ആദായ നികുതി വകുപ്പിൽ സമർപ്പിക്കണം.
ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി ജൂൺ 14 ആണ്. ഇതിന് ശേഷം ഓൺലൈനായി വിവരം അപ്ഡേറ്റ് ചെയ്യാൻ 25 രൂപയും ഓഫ്ലൈനായി ചെയ്യാൻ 50 രൂപയും നൽകണം.
മ്യൂച്ചൽഫണ്ടുകളുടെ കട്ട് ഓഫ് ടൈം ജൂൺ മുതൽ സെബി മാറ്റി. മുമ്പ് അർധരാത്രിയായിരുന്നു കട്ട് ഓഫ് ടൈമെങ്കിൽ ഇപ്പോൾ അത് ഓഫ്ലൈൻ ഇടപാടുകൾക്ക് ഉച്ചക്ക് മൂന്ന് മണിയായും ഓൺലൈനിന്റേത് ഏഴ് മണിയായും നിശ്ചയിച്ചു.
ഇതിന് പുറമേ പല ബാങ്കുകളും സ്ഥിരനിക്ഷേപത്തിന്റെ പലിശനിരക്കുകൾ കൂട്ടിയിട്ടുണ്ട്. ഇതിനൊപ്പം പല ബാങ്കുകളും ക്രെഡിറ്റ് കാർഡ് ചാർജുകളും ഉയർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.