സ്വകാര്യ മേഖലയിലും തൊഴിലാളികളുടെ പണമിറക്കാനൊരുങ്ങി ഇ.പി.എഫ്.ഒ; എ.ഐ.എഫിൽ നിക്ഷേപിക്കും

ന്യൂഡൽഹി: നിക്ഷേപത്തിന്‍റെ അഞ്ച്​ ശതമാനം ഇൻഫ്രാസ്​ട്രക്​ചർ ഇൻവെസ്റ്റ്​മെന്‍റ്​ ട്രസ്റ്റ്​ ഉൾപ്പടെയുള്ള ആൾട്ടർനേറ്റീവ്​ ഇൻവെസ്റ്റ്​മെന്‍റ്​ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ഇ.പി.എഫ്.ഒക്ക്​ അനുമതി. സെന്‍ററൽ ബോർഡ്​ ഓഫ്​ ട്രസ്റ്റീസാണ്​ അനുമതി നൽകിയത്​. സി.ബി.ടി നിശ്​ചയിക്കുന്ന സമിതിയായിരിക്കും നിക്ഷേപം സംബന്ധിച്ച്​ തീരുമാനമെടുക്കുക.

ആദ്യഘട്ടത്തിൽ പൊതുമേഖല സ്ഥാപനങ്ങളുടെ ഇൻഫ്രാസ്​ട്രക്​ചർ ഇൻവെസ്റ്റ്​മെന്‍റ്​ ട്രസ്റ്റിലായിരിക്കും നിക്ഷേപം നടത്തുകയെന്ന്​ ലേബർ സെക്രട്ടറി സുനിൽ ഭരത്​വാൾ പറഞ്ഞു. ഇതിന്​ പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പിന്നീട്​ സ്വകാര്യമേഖലയുമായി ബന്ധപ്പെട്ട്​ ഇൻഫ്രാസ്​ട്രക്​ചർ ഇൻവെസ്​റ്റ്​മെന്‍റ്​ ട്രസ്റ്റുകളിലും നിക്ഷേപം നടത്തും.

നിലവിലെ രീതിയനുസരിച്ച്​ ഇ.പി.എഫ്​.ഒയുടെ വാർഷിക നിക്ഷേപങ്ങളിൽ 45 മുതൽ 50 ശതമാനം വരെ സർക്കാർ സെക്യൂരിറ്റികളിലായിരിക്കും. അഞ്ച്​ മുതൽ 15 ശതമാനം വരെ ഇക്വിറ്റി മാർക്കറ്റിലുമാണ് നിക്ഷേപം​. ഇനി ഇതിനൊപ്പം ആൾട്ടർനേറ്റീന്​ ഇൻവെസ്റ്റ്​മെന്‍റ്​ ഫണ്ടുകളിലും നിക്ഷേപിക്കും. പ്രതിവർഷം 10,000 കോടി വരെയായിരിക്കും ഇത്തരം ഫണ്ടുകളിൽ നിക്ഷേപിക്കുക.

Tags:    
News Summary - EPFO may park 5% annual deposits in infra investment trusts, alternative funds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.