ഇ.പി.എഫ്.ഒ: ഓഹരി നിക്ഷേപ പരിധി കൂട്ടൽ; തീരുമാനമായില്ല

ന്യൂഡൽഹി: ഓഹരി നിക്ഷേപ പരിധി 20 ശതമാനത്തിലേക്ക് ഉയർത്താനുള്ള നിർദേശത്തിൽ ഇ.പി.എഫ്.ഒ ട്രസ്റ്റി യോഗത്തിൽ തീരുമാനമെടുത്തില്ല. വിഷയത്തിൽ ഇനിയും കൂടിയാലോചന വേണമെന്ന് ജീവനക്കാരുടെ പ്രതിനിധികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം മാറ്റിവെച്ചത്. ഓഹരി നിക്ഷേപം വർധിപ്പിക്കാനുള്ള നിർദേശത്തെ കഴിഞ്ഞ ആഴ്ച നടന്ന ഇ.പി.എഫ്.ഒ പ്രവർത്തക സമിതി യോഗത്തിൽ ജീവനക്കാരുടെ പ്രതിനിധികൾ എതിർത്തിരുന്നു. ഭേദഗതി നടപ്പാക്കുന്നതിന് മുമ്പ് വിശദമായ ചർച്ച നടത്തേണ്ടതുണ്ടെന്ന് ട്രസ്റ്റിമാരിലൊരാളായ ഹർഭജൻ സിങ് സിദ്ദു പറഞ്ഞു.

നിലവിൽ ഇ.പി.എഫ്.ഒ നിക്ഷേപത്തിന്റെ 15 ശതമാനമാണ് ഓഹരി-ഓഹരിയധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കാവുന്നത്. ഈ പരിധി 20 ശതമാനമായി വർധിപ്പിക്കാൻ ഇ.പി.എഫ്.ഒ ഉപദേശക സമിതിയായ ധന ഓഡിറ്റ് നിക്ഷേപക സമിതി (എഫ്.എ.ഐ.സി) ശിപാർശ നൽകുകയായിരുന്നു. എന്നാൽ, സർക്കാർ ഗാരന്റിയില്ലാത്ത, ഏറെ അസ്ഥിരമായ ഓഹരി നിക്ഷേപങ്ങളെ ട്രേഡ് യൂനിയനുകൾ ശക്തമായി എതിർക്കുകയാണ്.

2015 മുതലാണ് നിക്ഷേപയോഗ്യമായ അഞ്ച് ശതമാനം തുക എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ നിക്ഷേപിക്കാൻ തുടങ്ങിയത്. ഈ സാമ്പത്തിക വർഷം മുതൽ ഇത് 15 ശതമാനമായി വർധിപ്പിക്കുകയായിരുന്നു.

Tags:    
News Summary - EPFO: Increase in share investment limit; Not decided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.