ദാവോസ്: ഉത്തർപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾക്കുശേഷം മഹാരാഷ്ട്രയിൽ ചുവടുറപ്പിക്കാൻ ലുലു ഗ്രൂപ് ഒരുങ്ങുന്നു. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുമായി നടന്ന ചർച്ചകൾക്കുശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ലുലു ഗ്രൂപ്പിനെ മഹാരാഷ്ട്രയിലേക്ക് ക്ഷണിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി സമൂഹമാധ്യമമായ എക്സിലാണ് ഇക്കാര്യം അറിയിച്ചത്. നാഗ്പുരിൽ ഹൈപ്പർ മാർക്കറ്റ് ഉൾപ്പെടെയുള്ള ഷോപ്പിങ് കേന്ദ്രം ആരംഭിക്കാനാണ് ലുലു താൽപര്യം പ്രകടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾക്കായി ലുലു ഗ്രൂപ്പിന്റെ ഉന്നതസംഘം അടുത്തുതന്നെ മഹാരാഷ്ട്ര സന്ദർശിക്കുമെന്ന് യൂസുഫലി പറഞ്ഞു.സംസ്ഥാനത്തെ ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് രംഗത്തും നിക്ഷേപിക്കാൻ ഗ്രൂപ് ഉദ്ദേശിക്കുന്നതായി യൂസുഫലി കൂട്ടിച്ചേർത്തു.
ആന്ധപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായും യൂസുഫലി കൂടിക്കാഴ്ച നടത്തി. മുൻ സർക്കാറിന്റെ പ്രതികൂല നയങ്ങൾമൂലം പിന്മാറിയ ലുലു ഗ്രൂപ്പിനെ നായിഡു സർക്കാർ അധികാരമേറ്റശേഷം പ്രത്യേക താൽപര്യമെടുത്ത് സംസ്ഥാനത്തേക്ക് ക്ഷണിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.