മുംബൈ: കോവിഡിന്‍റെ രണ്ടാം തരംഗം ഇന്ത്യയിൽ രൂക്ഷമാകുന്നത് ഓഹരി വിപണിയിലും പ്രതിസന്ധിയാകുന്നു. ബോംബെ സൂചിക സെൻസെക്സ് 740.19 പോയിന്‍റ് നഷ്ടത്തോടെ 48,440ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റി 224.50 പോയിന്‍റ് നഷ്ടത്തോടെ 14,324.90ലും ക്ലോസ് ചെയ്തു. കഴിഞ്ഞ ദിവസവും വിപണികൾ നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐ.ടി.സി, ഇൻഫോസിസ്, മാരുതി തുടങ്ങിയ കമ്പനികളാണ് കനത്ത നഷ്ടം നേരിട്ടത്. എൽ & ടി, എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ എന്നിവയാണ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്.
റിലയൻസിന്‍റെ നഷ്ടം മാത്രം സെൻസെക്സിനെ 101 പോയിന്‍റ് പിന്നോട്ടടിച്ചു. സെൻസെക്സിൽ 534 ഓഹരികൾ മാത്രമാണ് നേട്ടമുണ്ടാക്കിയത്. 2,280 എണ്ണവും നഷ്ടത്തിലായിരുന്നു വ്യാപാരം. ദേശീയ സൂചികയിൽ 250 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1,631 എണ്ണം നഷ്ടത്തിലായി.
വിൽപന സമ്മർദമാണ് വിപണിയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചത്. ഇന്ത്യയിൽ വീണ്ടും കോവിഡ് വർധിക്കുന്നതാണ് വിപണിയിലും തിരിച്ചടിയുണ്ടാക്കുന്നത്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.